Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ്രുവ് റാഠി കസ്റ്റഡിയിൽ; നടപടി തിരംഗ മാർച്ചിന് മുന്നോടിയായി

text_fields
bookmark_border
ധ്രുവ് റാഠി കസ്റ്റഡിയിൽ; നടപടി തിരംഗ മാർച്ചിന് മുന്നോടിയായി
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നോയിഡയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾക്കെതിരെയും കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രഖ്യാപിച്ച തിരംഗ മാർച്ചിന് തൊട്ടുമുമ്പാണ് പൊലീസ് നടപടി. നേരത്തെ ജന്തർ മന്തറിലെ പ്രതിഷേധത്തിന് തൊട്ടുമുമ്പും ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ കസ്റ്റഡിയിലെടുത്തതല്ല, തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പിന്നീട് റാഠി വ്യക്തമാക്കിയിരുന്നു. ഡൽഹി പൊലീസ് തന്നെ പിന്തുടരുന്നതായും റാഠി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.

സി.ജെ.പി ഇന്ന് വൈകീട്ട് 5 മണC് തിരംഗ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ചിനെ ഭയന്ന കേന്ദ്രസർക്കാർ അത് തടയാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിന്റെ ഭാഗമായാണ് റാഠിയുടെ കസ്റ്റഡിയും. പ്രതിഷേധ റാലി നടക്കുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടി. മാർച്ചിൽ 11 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും ഡൽഹി പൊലീസ് സംഘാടകരെ അറിയിച്ചിട്ടുണ്ട്.

കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും ബി.എൻ.എസിന്റെ (BNS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ്, പൊതുജനങ്ങളോട് ഇവിടെ ഒത്തുചേരരുതെന്ന് ആവശ്യപ്പെട്ടു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ, ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും പരിപാടി നിശ്ചയിച്ചതുപോലെ നടക്കുമെന്നും സി.ജെ.പി നേതാവ് രത്നസിങ് അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ത്രിവർണ്ണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തത്.

ത്രിവർണ പതാകയെ എന്തിനാണ് തടയുന്നതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ചോദിച്ചു. ‘ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ, നരേന്ദ്ര മോദി ഈ 100 സ്ഥലങ്ങളും അടച്ചിടുമോ? പതാകയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോ? സ്വന്തം രാജ്യത്തെ റാലിയിലെ ത്രിവർണ പതാകയെ മോദി തടയുമോ? തിരംഗ മാർച്ച് എന്തായാലും നടക്കും’ -ദിപ്കെ പറഞ്ഞു.

അതേസമയം, കൊണാട്ട് പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ 11 പേർക്ക് അനുവാദം നൽകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പങ്കെടുക്കുന്ന 11 നേതാക്കളുടെ പേര് നൽകാൻ നിർദ്ദേശം നൽകി. മാർച്ച് തടയാൻ കനത്ത സുരക്ഷാസന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ പാർക്കിന് ചുറ്റും 6,000 പൊലീസുകാരെ വിന്യസിക്കും. പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുതെന്നും ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സി.ജെ.പിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതോടെയാണ് നിയന്ത്രണം കടുപ്പിച്ച് കുറച്ചുപേരെ പ്രതിഷേധിക്കാൻ അനുവദിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഇന്നലെ രാത്രി വൈകി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സി.ജെ.പി നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സ്വതന്ത്ര അന്വേഷണം വേണം. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികൾ സംബന്ധിച്ചും അന്വേഷണം വേണം. സമാധാനപൂർവമായ പ്രതിഷേധവുമായി മുന്നോട്ടുപോകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiranga March- Dhruv Rathee Detained
Next Story