ടിപ്പു ജയന്തി ആഘോഷവുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി സംഘ്പരിവാര്‍
text_fieldsമംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ഇത്തവണയും ആഘോഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുമായി സംഘ്പരിവാര്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷമാണ് സിദ്ധാരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നവംബര്‍ 10ന് ടിപ്പുജയന്തി ആഘോഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ വകുപ്പ് നടത്തിയ ആഘോഷങ്ങളുടെ ചുമതല ഇത്തവണ കന്നട സാംസ്കാരിക വകുപ്പിനാണ്.
വിധാന്‍ സൗധക്ക് പകരം രവീന്ദ്ര കലാക്ഷേത്രയിലാവും സംസ്ഥാനതല ആഘോഷ പരിപാടി സംഘടിപ്പിക്കുക. ജില്ലകള്‍ തോറും പരിപാടികള്‍ സംഘടിപ്പിക്കാന്‍ കന്നട സാംസ്കാരിക വകുപ്പിന് സര്‍ക്കാര്‍ 60 ലക്ഷം രൂപ അനുവദിച്ചതായി സെക്രട്ടറി എസ്.ആര്‍. ഉമാശങ്കര്‍ പറഞ്ഞു. അതേസമയം, ടിപ്പു ജയന്തി ആഘോഷം എതിര്‍ക്കുമെന്ന് ടിപ്പു ജയന്തി വിരോധി ഹോരാട്ട സമിതി അറിയിച്ചു.
ഈ പോരാട്ടങ്ങള്‍ക്ക് വിശ്വഹിന്ദുപരിഷത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് പരിഷത്ത് സംസ്ഥാന കണ്‍വീനര്‍ കിഷോര്‍ കുമാറും സെക്രട്ടറി കേശവ ഹെഗ്ഡെയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ടിപ്പു ജയന്തി ആഘോഷത്തെ തുടര്‍ന്ന് ദക്ഷിണ കന്നട, കുടക് ജില്ലകളില്‍ കലാപങ്ങളുണ്ടായിരുന്നു.
