Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യം തകർച്ചയിൽ,...

രാജ്യം തകർച്ചയിൽ, തെരഞ്ഞെടുപ്പ്​ ഫലം സംപ്രേഷണം ചെയ്യില്ലെന്ന്​ ടൈംസ്​ നൗ; മനുഷ്യർ കടുത്ത പ്രതിസന്ധിയിലെന്ന്

text_fields
bookmark_border
രാജ്യം തകർച്ചയിൽ, തെരഞ്ഞെടുപ്പ്​ ഫലം സംപ്രേഷണം ചെയ്യില്ലെന്ന്​ ടൈംസ്​ നൗ; മനുഷ്യർ കടുത്ത പ്രതിസന്ധിയിലെന്ന്
cancel

​​ന്യൂ ഡൽഹി: ഞായറാഴ്​ച നടക്കുന്ന നാല്​ സംസ്​ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പ്​ ഫലപ്രഖ്യാപനം സംപ്രേഷണം ചെയ്യില്ലെന്ന്​ ടൈംസ്​ നൗ ചാനൽ. കോവിഡ്​ വാർത്തകൾക്ക്​ കൂടുതൽ ഇടം നൽകാനാണ്​ തീരുമാനമെന്ന്​ ചാനൽ അധികൃതർ അറിയിച്ചു. രാജ്യ​െത്ത ജനം അഭൂതപൂർവമായ പ്രതിസന്ധി അനുഭവിക്കുന്ന കാലത്ത്​ മ​െറ്റാന്നിനും പ്രാധാന്യമുണ്ടെന്ന്​ കരുതുന്നി​ല്ലെന്നും​ ടൈംസ്​ നൗ വാർത്താ കുറിപ്പിൽ പറഞ്ഞു.​ ​ ദേശീയ വാർത്താ ചാനലുകളിൽ ഒരെണ്ണം ആദ്യമായാണ്​ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്​.

ഫ്ലാഷ്​ ന്യൂസുകളും അപ്​ഡേറ്റുകളും മാത്രം

തെരഞ്ഞെടുപ്പിനെ പൂർണമായും തമസ്​കരിക്കുന്ന നീക്കം തങ്ങൾ നടത്തില്ലെന്നാണ്​ ടൈംസ്​ നൗ പറയുന്നത്​. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അതാത്​ നാട്ടുകാർക്ക്​ താൽപ്പര്യമുള്ളതാണെന്ന് ചാനൽ അംഗീകരിക്കുന്നുണ്ട്​. എന്നാൽ തങ്ങൾ പതിവായി നടത്തുന്ന പ്രത്യേക തിരഞ്ഞെടുപ്പ് കവറേജ് ഞായറാഴ്​ച താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്​താവനയിൽ ടൈംസ് നൗ പറഞ്ഞു.


കോവിഡിനെ പ്രധാന പരിഗണനയിൽ നിലനിർത്തുകയും കോവിഡുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകൾ, സാർവത്രികമാക്കിയ വാക്സിനേഷൻ ഡ്രൈവിന്റെ പുരോഗതി, ഹെൽപ്പ് ലൈനുകളെക്കുറിച്ചുള്ള വിവരങ്ങൾ, ആരോഗ്യ സംരക്ഷണ, മാനസികാരോഗ്യ വിദഗ്​ധരുമായുള്ള ആശയവിനിമയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാനാണ്​ തീരുമാനം. തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കാഴ്ചക്കാരെ അറിയിക്കുന്നതിനും, നമ്മുടെ ജനസംഖ്യയുടെ 20 ശതമാനം പേർ പ​െങ്കടുത്ത ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കുന്നതിനും ഫലങ്ങൾ സംബന്ധിച്ച ഫ്ലാഷ് ന്യൂസ് അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തുമെന്നും ചാനൽ പ്രസ്​താവന കൂട്ടിച്ചേർത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:times nowelection coverage#Covid19
Next Story