തബ്രീസിന്റെ കൊല: വിഡിയോ ടിക് ടോക് നീക്കി
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട തബ്രീസ് അൻസ ാരിയുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യം സമൂഹമാധ്യമമായ ടിക് ടോക് നീക്കി. ശിവസേന പ്രവർത്തകൻ മഹാരാഷ്ട്ര പൊലീസിന് നൽകിയ പരാതിക്കു പിന്നാലെയാണ് ടിക് ടോക് വിഡിയോ ദൃശ്യം നീക്കംചെയ്തത്.
വിഡിയോ പോസ്റ്റ് ചെയ്ത ഫൈസൽ ശൈഖ്, ഹസൈൻ ഖാൻ, ഷദാൻ ഫാറൂഖി എന്നിവരുടെ അക്കൗണ്ട് ടിക് ടോക് നീക്കംചെയ്തു. തബ്രീസിെൻറ കൊലയുമായി ബന്ധപ്പെട്ട് അഞ്ചു യുവാക്കൾ ചേർന്നു പറയുന്ന ചില പരാമർശങ്ങളടങ്ങിയ വിഡിയോ ദൃശ്യമാണ് ഇരു സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ടിക് ടോക് നീക്കംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
