ടിക്ടോക് അമേരിക്കയിലും നിരോധിക്കുമോ?
text_fieldsന്യൂഡൽഹി: ഗൂഗ്ളിനും ഫേസ്ബുക്കിനും സമാന്തരമായി ആഗോള ടെക്നോളജി ഭീമൻമാരുടെ പട്ടികയിൽ ഇടം പിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ചൈന. ചൈനയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയും. ഗ്രാമപ്രദേശങ്ങളിൽ പോലും ടിക്ടോക് എന്ന ചൈനീസ് ആപ് നേടിയെടുത്ത സ്വാധീനം അതിൽ ഒരു ഉദാഹരണം മാത്രം. ടിക്ടോക് മാത്രമല്ല ആലിബാബയും ടെൻസൻറ് ഹോൾഡിങ്സുമെല്ലാമാണ് ചൈനയുടെ െടക്നോളജി രംഗത്തെ മുൻനിര പോരാളികൾ. ഇവയുടെയും പ്രവർത്തനങ്ങൾക്ക് ഒരുപരിധിവരെ നിരോധനം ദോഷം ചെയ്യും.
അമേരിക്കയിലും ആശങ്ക പുകയുന്നു
അമേരിക്കൻ ഭരണകൂടവും ടിക്ടോകിെൻറ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറുപ്പക്കാർ കൂടുതലായി ടിക്ടോകിനെ ഉപയോഗിക്കുന്നുവെന്നതാണ് യു.എസിനെ ഭയെപ്പടുത്തുന്ന കാര്യം. ഫൈവ് ജി നെറ്റ്വർക്കിനായി ഹുവായ് ടെക്നോളജീസ് കമ്പനികളെ ഉപയോഗിക്കുന്നത് നിർത്തുന്ന കാര്യം സംബന്ധിച്ച് അമേരിക്ക അന്വേഷണവും നടത്തിവരുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ചൈന പുതു മാനങ്ങൾ നേടികൊണ്ടിരിക്കെ വിലക്കുകൾ ലോകെമമ്പാടുമുള്ള ചൈനയുടെ ബന്ധങ്ങൾക്ക് തിരിച്ചടിയാകുകയും ചെയ്യും.
ചൈനയും ഹുവായ് ടെക്നോളജീസും ലോകമെമ്പാടും സാേങ്കതിക നേട്ടങ്ങൾ കൈവരിച്ചുെകാണ്ടിരിക്കെ ട്രംപ് ഭരണകൂടത്തിെൻറ കാമ്പയിൻ ഉയർന്നുവന്നിരുന്നു. അമേരിക്കക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം ഹുവായിയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യ രാജ്യസുരക്ഷയെ മാനിച്ച് ചൈനീസ് ആപുകൾ നിരോധിക്കുന്നതോടെ ഈ വാദങ്ങൾക്കും ആക്കം കൂടും.
ആപ് നിരോധനം ചൈനയെ ബാധിക്കുന്നതെങ്ങനെ?
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനുശേഷം രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം ഉയർന്നുവന്നിരുന്നു. അതിന് പിന്തുണയെന്നോണം രാജ്യത്ത് ജനപ്രീതിയാർജിച്ച ടിക്ടോക്കും എക്സ്സെൻഡറും ഹലോയും അടക്കം 59ഓളം ആപുകൾ ഇന്ത്യ നിരോധിച്ചു. ഇന്ത്യയുടെ നിരോധനത്തിൽ ‘ആശങ്കാജനകം’ എന്നായിരുന്നു ചൈനീസ് വക്താവിെൻറ പ്രതികരണം.
ഇന്ത്യയുടെ നിരോധനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും രാജ്യസുരക്ഷയുമായിരുന്നു. ഇന്ത്യയെന്ന മുൻനിര വിപണിയിലെ ചൈനീസ് ആപുകളുടെ അപ്രതീക്ഷിത നിരോധനം ചൈന നേരിട്ട പ്രതീക്ഷിക്കാത്ത തിരിച്ചടിയായി. ഇതോടെ ആഗോള ശക്തിയായി മാറാനിരുന്ന ചൈനീസ് കമ്പനികളുടെയും സാങ്കേതിക വിദ്യയുടെയും സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടു. ടിക്ടോക് ഉയർത്തുന്ന വ്യക്തിവിവര സുരക്ഷ ഭീഷണി നേരത്തേയും ഉയർന്നുവന്നിരുന്നു. എന്നാൽ നിരോധനത്തോടെ അതിെൻറ ആക്കം കൂട്ടി.
പണി ആപുകൾക്ക് മാത്രമല്ല
ചൈനീസ് ആക്രമണത്തിന് ശേഷം ഉയർന്നുവന്ന ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണ ആഹ്വാനം ഒരു വിഭാഗത്തെ വളരെയധികം സ്വാധീനിച്ചുകഴിഞ്ഞു. പ്രമുഖ ഇ കൊമേഴ്സ് കമ്പനികളായ ആമസോൺ ഡോട്ട് കോം, ഫ്ലിപ്കാർട്ട്, വാൾമാർട്ട് തുടങ്ങിയവയോട് ഉൽപ്പന്നങ്ങൾ നിർമിച്ച സ്ഥലം കാണിക്കണമെന്ന് നിർദേശം നൽകിയിരുന്നു. സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രധാന്യം നൽകണമെന്ന ആഹ്വാനവും പലയിടത്തുനിന്നും ഉയർന്നുവന്നു. ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ ചൈനക്ക് കൈവിടുക കാലങ്ങളായി വളർത്തികൊണ്ടുവന്ന വൻ വിപണിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
