Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tihar-jail
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പരോളിൽ...

കോവിഡ്​ പരോളിൽ 'മുങ്ങിയ' 3,468 പ്രതികൾക്കായി വാതിൽ തുറന്നിട്ട്​​ തിഹാർ ജയിൽ കാത്തിരിക്കുന്നു

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെയെന്നല്ല, ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറയായ തിഹാർ ജയിലിൽനിന്ന്​ കോവിഡ്​ കാലത്ത്​ പരോൾ ലഭിച്ച്​ തത്​കാലത്തേക്ക്​ പുറത്തിറങ്ങിയവരിൽ പലരും തിരിച്ചെത്തിയില്ല. ഇവരെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച്​ ജയിൽ അധികൃതർ ഡൽഹി പൊലീസിന്‍റെ സഹായം തേടി. എച്ച്​.ഐ.വി, അർബുദം, ഡയാലിസിസ്​ ആവശ്യമുള്ള വൃക്ക രോഗം, ഹെപ്പറ്റൈറ്റിസ്​ ബി, സി, ആസ്​തമ, ക്ഷയം തുടങ്ങി ഗുരുതര രോഗങ്ങൾ ബാധിച്ച തടവുകാർക്കാണ്​ നേരത്തെ ജയിലിൽനിന്ന്​ പരോൾ അനുവദിച്ചിരുന്നത്​. ഇവരിൽ പലരും തിരികെയെത്തിയില്ലെന്നാണ്​ കണ്ടെത്തൽ.

ഡൽഹിയിലെ തിഹാർ, മണ്ടോളി, രോഹിണി ജയിലുകളിൽ കഴിഞ്ഞ ശിക്ഷാകാലാവധിയിലുള്ള 1,184 പേർക്ക്​ എട്ട്​ ആഴ്ചത്തേക്കാണ്​ പരോൾ അനുവദിച്ചിരുന്നത്​. ഇവർക്ക്​ പിന്നീട്​ സമയം നീട്ടിനൽകി. ഫെബ്രുവരി ഏഴിനും മാർച്ച്​ ആറിനുമിടയിൽ മടങ്ങിയെത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, അധികൃതർ ബന്ധപ്പെട്ടിട്ടും 112 പേരെ കാണാനില്ലെന്നാണ്​ കുടുംബങ്ങൾ നൽകിയ മറുപടി.

വിചാരണ പൂർത്തിയാകത്ത 5,556 പേരെ ജാമ്യം നൽകി വിട്ടയച്ചതിൽ 2,200 ഓളം പേരെയാണ്​ കാണാതായത്​. മാർച്ച്​ അവസാനത്തിനകം കീഴടങ്ങണമെന്നായിരുന്നു നിർദേശം. കാണാതായ മൊത്തം തടവുകാരെയും തിരികെയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കൽ എളുപ്പമല്ലെന്നിരിക്കെ ഡൽഹി പൊലീസ്​ അവ പൂർത്തിയാക്കുമെന്നാണ്​ ജയിൽ അധികൃതരുടെ പ്രതീക്ഷ.

രാജ്യം കോവിഡ്​ ഭീതിയിലായ കഴിഞ്ഞ വർഷം മാർച്ച്​ മാസത്തിൽ സുപ്രീം കോടതി ഇടപെട്ടാണ്​ ജയിലുകളിൽ തിര​ക്കു കുറക്കാൻ നടപടി സ്വീകരിച്ചത്​. ഇതുപ്രകാരം മിക്ക സംസ്​ഥാനങ്ങളിലും ജയിൽ തടവുകാർക്ക്​ 30-60 ദിവസം പരോൾ നൽകി. ഇതിന്‍റെ ഭാഗമായാണ്​ ഡൽഹിയിലെ തിഹാർ ജയിലും തടവുകാർക്ക്​ പരോൾ അനുവദിച്ചത്​.

10,026 ​തടവുകാരെ പാർപ്പിക്കാനാണ്​ തിഹാറിൽ അടിസ്​ഥാന സൗകര്യമെങ്കിലും നിലവിൽ 20,000 ഓളം പേർ ഇവിടെയുണ്ടെന്നാണ്​ കണക്ക്​. ഇവരിൽ 174 പേർ കോവിഡ്​ പോസിറ്റീവായിട്ടുണ്ട്​, 300 ജീവനക്കാർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tihar Jailinmates missingCovid Parole
News Summary - Tihar looks for 3,468 inmates gone ‘missing’ while on Covid parole
Next Story