നിർഭയ കേസ്: യു.പിയോട് ആരാച്ചാർമാരെ തേടി തിഹാർ ജയിൽ
text_fieldsന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ ഉത്തർപ്രദേശ് സർക്കാറിനോട് ആരാച്ചർമാരെ തേടി തിഹാർ ജയിൽ. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജയിൽ അധികൃതരുടെ നീക്കം.
തീഹാർ ജയിലിന് ആരാച്ചാർമാരെ നൽകാൻ തടസ്സമില്ലെന്ന് ഉത്തർപ്രദേശ് ജയിൽ എ.ഡി.ജി.പി ആനന്ദ് കുമാർ പറഞ്ഞു. തീഹാർ ജയിൽ ആവശ്യപ്പെട്ടാൽ ഉടൻ തന്നെ ആരാച്ചാർമാരെ നൽകാൻ കഴിയും. ഡിസംബർ ഒമ്പതിനാണ് ഇതിനുള്ള അപേക്ഷ ഡൽഹി ഉത്തർപ്രദേശിന് കൈമാറിയത്. പവൻ ഗുപ്ത, അക്ഷയ് സിങ് താക്കൂർ, മുകേഷ് സിങ്, വിനയ് ശർമ്മ എന്നിവരാണ് കേസിൽ വധശിക്ഷ കാത്തുകഴിയുന്നത്
അതേസമയം, വധശിക്ഷക്കെതിരെ നിർഭയ കേസ് പ്രതിയായ അക്ഷയ് സിങ് താക്കൂർ നൽകിയ പുനഃപരിശോധന ഹരജി സുപ്രീംകോടതി ഡിസംബർ 17ന് പരിഗണിക്കും. അക്ഷയ് മാത്രമാണ് സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി സമർപ്പിക്കാതിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
