രാജ്യത്ത് 2967 കടുവകൾ; ഇന്ത്യ കടുവകൾക്ക് ഏറ്റവും സുരക്ഷിതം
text_fieldsന്യൂഡൽഹി: രാജ്യത്ത് കടുവകളുടെ എണ്ണം 3000ത്തിലേക്ക് എത്തിയതോടെ ലോകത്ത് കടുവകൾക് ക് ഏറ്റവും സുരക്ഷിത സ്ഥാനമായി ഇന്ത്യ മാറിയെന്ന് സെൻസസ് റിപ്പോർട്ട്. 2014ൽ 2226 കടുവക ളുണ്ടായിരുന്ന സ്ഥാനത്ത് 2018ൽ 33 ശതമാനം വർധനയുണ്ടായി, എണ്ണം 2967ലെത്തിയെന്ന് ലോക കടു വ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ട കടുവ സെൻസസ് റിേപ്പാർട്ട് വ്യക്തമാക്കി.
വിപുലമായ സംവിധാനങ്ങളോടെയാണ് നാലുവർഷം കൂടുേമ്പാൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിൽ കടുവ സെൻസസ് നടത്തുന്നത്. 2018ലെ സെൻസസിനായി 26,000 കാമറകൾ കാടുകളിൽ സ്ഥാപിച്ചിരുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
അതിൽനിന്ന് 3.5 ലക്ഷം ചിത്രങ്ങൾ ലഭിച്ചുവെന്നും ജാവ്ദേക്കർ പറഞ്ഞു. എല്ലാ ഇന്ത്യക്കാരെയും പ്രകൃതിസ്നേഹികളെയും സന്തോഷിപ്പിക്കുന്നതാണ് പുതിയ റിപ്പോർെട്ടന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു കടുവയുണ്ടായിരുന്നു’ എന്നിടത്തുനിന്ന് കഥ ‘കടുവ ജീവിച്ചിരിക്കുന്നു’ എന്നിടത്ത് എത്തിയിരിക്കുന്നുവെന്ന് മോദി പറഞ്ഞു.
2006ൽ 1411 ആയിരുന്നു എണ്ണം. 15 വർഷം മുമ്പുവരെ ഇവയുടെ എണ്ണം കുറയുന്നതിൽ ആശങ്കപ്പെടുകയായിരുന്നു നാം. നിശ്ചയദാർഢ്യത്തോടെ നേരിടേണ്ടി വന്ന വെല്ലുവിളിയായിരുന്നു ഇതെന്നും ഇപ്പോൾ ലക്ഷ്യം നേടിയെന്നും മോദി പറഞ്ഞു.
പുൽവാമ ആക്രമണ വേളയിൽ ‘ജിം കോർബറ്റി’ൽ ചിത്രീകരിച്ച കടുവ സംരക്ഷണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയുടെ ടീസർ ഡിസ്കവറി ചാനൽ തിങ്കളാഴ്ച പുറത്തുവിട്ടു.
കേരളത്തിൽ 190 കടുവകൾ
ന്യൂഡൽഹി: ദേശീയ കടുവ സെൻസസ് പ്രകാരം കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള കടുവകളുടെ എണ്ണം 190 ആയി ഉയർന്നു. 2014ൽ 136 കടുവകളാണ് ഉണ്ടായിരുന്നത്. ഇതാണ് 2018ൽ 190 ആയി ഉയർന്നത്. പശ്ചിമഘട്ടത്തിലെ വനമേഖലയിൽ ഏറ്റവും കൂടുതൽ കടുവയുള്ളത് കർണാടകയിലാണ്. കഴിഞ്ഞ സെൻസസിൽ 406 കടുവകൾ ഉണ്ടായിരുന്ന കർണാടകയിൽ 2018ൽ ഇത് 524 ആയി വർധിച്ചു. തമിഴ്നാട്ടിൽ 229ൽനിന്ന് 264 ആയാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
