Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടുവ സുഹൃത്തുക്കളെ...

കടുവ സുഹൃത്തുക്കളെ കൊന്നു; തലനാരിഴക്ക് രക്ഷപ്പെട്ട യുവാവ് രാത്രി മുഴുവൻ കഴിഞ്ഞത് മരത്തിൽ

text_fields
bookmark_border
കടുവ സുഹൃത്തുക്കളെ കൊന്നു; തലനാരിഴക്ക് രക്ഷപ്പെട്ട യുവാവ് രാത്രി മുഴുവൻ കഴിഞ്ഞത് മരത്തിൽ
cancel

ബറേലി: ബൈക്കിൽ പോകുകയായിരുന്ന മൂന്ന് യുവാക്കൾക്ക് നേരെയുണ്ടായ കടുവയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ ജലാൽപൂർ ഗ്രാമത്തിലാണ് സംഭവം. വനത്തിന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് കടുവ ആക്രമിച്ചത്. കടുവയുടെ പിടിയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വികാസ് എന്ന 23കാരൻ, സമീപത്തെ മരത്തിൽ കയറിപ്പറ്റുകയായിരുന്നു. കടുവ നിരവധി തവണ യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു രാത്രി മുഴുവൻ മരത്തിൽ തന്നെ യുവാവ് കഴിച്ചുകൂട്ടി.

രാവിലെ പ്രദേശവാസികളെ റോഡിൽ കണ്ടപ്പോഴാണ് യുവാവ് മരത്തിൽ നിന്ന് താഴെ ഇറങ്ങിയത്. ഭയം കൊണ്ട് ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവെന്നും റോഡിൽ ബൈക്കും രണ്ട് മൃതദേഹങ്ങളുമുണ്ടായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു.

കന്തായി ലാൽ (35), സോനു കുമാർ (22) എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger AttackUttar Pradesh
News Summary - Tiger kills two bikers in Uttar Pradesh
Next Story