Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസിരംഗയില്‍ കടുവയുടെ ജഡം; അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് വനപാലകര്‍

text_fields
bookmark_border
കാസിരംഗയില്‍ കടുവയുടെ ജഡം; അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് വനപാലകര്‍
cancel

ഗുവാഹതി: അസമിലെ കാസിരംഗ ദേശീയോദ്യാന - കടുവ സംരക്ഷണ കേന്ദ്രത്തില്‍ വെടിയേറ്റ മുറിവുകളോടെ കടുവയുടെ ജഡം കണ്ടെത്തി. പത്ത് വയസ് പ്രായം കരുതുന്ന ആണ്‍ കടുവയുടെ ജഡമാണ് കണ്ടെത്തിയത്.

അബദ്ധത്തില്‍ വനപാലകരുടെ വെടിയേറ്റാണ് കടുവ ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജനവാസ കേന്ദ്രത്തില്‍നിന്നും കടുവയെ അകറ്റാന്‍ ഭയപ്പെടുത്താനായി വെടിവെച്ചപ്പോള്‍ സംഭവിച്ച അപകടമാണെന്ന് വനംവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമീപകാലത്ത് ദേശീയ പാര്‍ക്കില്‍ നിന്ന് കടുവയുടെ ജഡം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. 2017ലെ സെന്‍സസ് പ്രകാരം 111 കടുവകളാണ് കാസിരംഗ കടുവ സംരക്ഷണ കേന്ദ്രത്തിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiger Found Dead In Kaziranga Official Says Died In Accidental Firing
Next Story