ബന്ദിപ്പൂരിലെ നരഭോജി കടുവയെ പിടികൂടി
text_fieldsബംഗളൂരു: ബന്ദിപ്പൂർ വനാതിർത്തി ഗ്രാമങ്ങളെ വിറപ്പിച്ച നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടി. അഞ്ചുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ചാമരാജ് നഗർ ജില്ലയിലെ മേലകാമനഹള്ളി മേഖലയിൽനിന്ന് ഞായറാഴ്ച വൈകീട്ടോടെ കടുവയെ പിടികൂടിയത്. കൂട്ടിലാക്കിയ കടുവയെ വൈദ്യപരിശോധനക്കുശേഷം ൈമസൂരു മൃഗശാലയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വനത്തിൽനിന്നിറങ്ങിയ കടുവ അതിർത്തി ഗ്രാമങ്ങളിലെ 20 കിലോമീറ്റർ പരിധിയിൽ ചൗതയ്യ, ഹിന്ദുപുര വില്ലേജുകളിലായി വിഹരിക്കുകയായിരുന്നു. അടിക്കാട് വളർന്നുകിടക്കുന്ന പ്രദേശമായതിനാൽ കടുവയെ കണ്ടെത്തൽ പ്രയാസമായിരുന്നെന്ന് അവർ പറഞ്ഞു. കടുവക്കെതിരെ ജനരോഷമുള്ളതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാവും മൈസൂരുവിലേക്ക് വാഹനത്തിൽ കൊണ്ടുപോവുക.
ചൗതേദനഹള്ളി ഗ്രാമത്തിൽ സെപ്റ്റംബർ ആദ്യവാരത്തിൽ ശിവമാതയ്യ എന്ന യുവാവും കഴിഞ്ഞ ചൊവ്വാഴ്ച ശിവലിംഗപ്പ എന്ന കർഷകനും കൊല്ലപ്പെട്ടിരുന്നു. ഗ്രാമവാസികൾ ഗോപാൽ സ്വാമി ബേട്ട റേഞ്ച് വനംവകുപ്പ് ഒാഫിസ് ഉപരോധിച്ചതോടെ കടുവയെ ജീവനോടെയോ അല്ലാതെയോ പിടികൂടാനായിരുന്നു കർണാടക വനംവകുപ്പിെൻറ ആദ്യ ഉത്തരവ്.
2018ൽ മഹാരാഷ്്ട്രയിൽ അവനി എന്ന കടുവയെ െവടിവെച്ച് കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ വേട്ടക്കാരായ ഹൈദരാബാദിൽനിന്നുള്ള നവാബ് ഷഫാത്ത് അലി ഖാൻ, മകൻ അസ്കർ അലി എന്നിവരും തമിഴ്നാട്ടിൽനിന്നുള്ള സുശീൽ കുമാറും കർണാടക വനംവകുപ്പിെൻറ സമ്മതത്തോടെ ബന്ദിപ്പൂരിലെത്തിയതിൽ വന്യജീവി സംരക്ഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂവരോടും ബന്ദിപ്പൂർ കടുവ സങ്കേതത്തിൽനിന്ന് പോകാൻ നിർേദശിച്ച വനംവകുപ്പ് കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. ഇൗ ഗ്രാമത്തിലെ 15ഒാളം കന്നുകാലികളും അടുത്തിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
തിരച്ചിലിനായി ആറ് ആനസംഘത്തെ നിയോഗിച്ചും വിവിധയിടങ്ങളിലായി 150ലേറെ കാമറകൾ സ്ഥാപിച്ചും മനുഷ്യരക്തം നിറച്ച പാവയെവെച്ച് കെണിയൊരുക്കിയും തിരച്ചിൽ സജീവമാക്കിയതിന് പിന്നാലെ ശനിയാഴ്ച ആനക്കുട്ടിയെ കൊന്ന നിലയിൽ കണ്ടെത്തിയത് ഭീതി പരത്തി. കാമറയിൽ കടുവയുടെ ചിത്രം ലഭിക്കുകയും ചെയ്തു. ഞായറാഴ്ച പകൽ വനംവകുപ്പിെൻറ നായ് റാണയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തുകയായിരുന്നു. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട റാണ കർണാടക വനംവകുപ്പിെൻറ വിശ്വസ്ത സേവകനായാണ് അറിയപ്പെടുന്നത്. അസുഖബാധിതനായി വിശ്രമത്തിലായിരുന്ന റാണയെത്തന്നെ രംഗത്തിറക്കിയാണ് ഒടുവിൽ കടുവയെ കെണിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
