പ്രത്യേക പദവി റദ്ദാക്കിയാൽ ഇന്ത്യയിൽ തുടരണോ എന്ന് കശ്മീർ പുനാരാലോചിക്കും -മെഹ്ബുബ മുഫ്തി
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കണമെന്ന ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പരമർശത്തിന് മറുപടിയുമായി പി.ഡി.പി പ്രസിഡൻറ് മെഹ്ബൂബ മുഫ്തി. പ്രത്യേക പദവി റദ്ദാക്കിയാൽ അന്ന് കേന്ദ്രവും കശ്മീരും തമ ്മിലുള്ള ബന്ധം അവസാനിക്കുമെന്ന് മെഹ്ബൂബ പറഞ്ഞു.
ജെയ്റ്റ്ലി ഇത് മനസിലാക്കണം. ഇത് പറയുന്നതുപോലെ എളു പ്പമുള്ളതല്ല. നിങ്ങൾ ആർട്ടിക്കിൾ 370 ഒഴിവാക്കിയാൽ ജമ്മുകശ്മീരുമായുള്ള നിങ്ങളുടെ ബന്ധം അന്ന് അവസാനിക്കും -മുഫ്തി പറഞ്ഞു.
കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കണമെന്നും കശ്മീരിൽ സ്ഥിരതാമസക്കാരല്ലാത്തവർക്ക് സ്ഥലം വാങ്ങാനുള്ള നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഇത് സംസ്ഥാനത്തിൻെറ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നുമായിരുന്നു ജെയ്റ്റ്ലിയുടെ പരാമർശം.
ആർട്ടിക്കിൾ 370 ആണ് കേന്ദ്രവും കശ്മീരും തമ്മിലുള്ള പാലം. അത് പിൻവലിക്കുകയാണെങ്കിൽ നിബന്ധനകളില്ലാതെ ഇന്ത്യയിൽ തുടരണമോ എന്ന കാര്യം കശ്മീർ പുനരാലോചിക്കുമെന്ന് മുഫ്തി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.