ഡൽഹിയിൽ ആപ്-കോൺഗ്രസ് സഖ്യത്തിലേക്ക്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടി (ആപ് )യുമായി സഖ്യം കൂടാൻ കോൺഗ്രസിൽ ധാരണ. നീണ്ട ചർച്ചകൾെക്കാടുവിൽ കോൺഗ്രസ് സംസ്ഥാ ന നേതൃത്വം സഖ്യത്തിന് വഴങ്ങിയതായാണ് റിപ്പോർട്ട്.
സഖ്യം സംബന്ധിച്ച് കോൺഗ്രസ ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ആപ്പുമായി കൂട്ടുകൂടുന്നതിനെ രൂക്ഷമായി എതിർത്ത ഡൽഹി പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത് ഒടുവിൽ നേതൃത്വത്തിെൻറ നിർബന്ധത്തിന് വഴങ്ങിയതായി കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
ഡൽഹിയിൽ ആെകയുള്ള ഏഴ് സീറ്റിൽ ന്യൂഡൽഹി, ചാന്ദ്നിചൗക്ക്, വടക്കുകിഴക്കൻ ഡൽഹി എന്നീ മൂന്ന് സീറ്റ് കോൺഗ്രസിന് എന്ന ധാരണയിലാണ് സഖ്യം രൂപപ്പെടുന്നത്. നേരത്തേ, സഖ്യം വേണമെന്ന നിലപാടുമായി ആപ് പരസ്യമായി മുന്നോട്ടുവന്നെങ്കിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതുകാരണം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സഖ്യത്തിന് കോൺഗ്രസ് തയാറാണെന്ന് വ്യക്തമാക്കിയതോടെ ഇനി പന്ത് ആപ്പിെൻറ കോർട്ടിലായി.
ആപ് നേതാവായ സഞ്ജയ് സിങ്ങുമായി ഡൽഹിയുടെ ചുമതലയുള്ള േകാൺഗ്രസ് നേതാവ് പി.സി. ചാക്കോ സീറ്റ് വീതംവെക്കുന്നത് സംബന്ധിച്ച് ചർച്ചനടത്തിയിട്ടുണ്ട്. സഖ്യം സംബന്ധിച്ച് ഇരുപാർട്ടികളും ഉടൻ പ്രഖ്യാപനം നടത്തിയേക്കും.
അതേസമയം, ഹരിയാനയിലും പഞ്ചാബിലും സഖ്യം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പഞ്ചാബിൽ ആപ്പിെന അടുപ്പിക്കാൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തയാറായിട്ടില്ല. ആപ്പിെൻറ സഹായമില്ലാതെ തന്നെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. ഹരിയാനയിൽ സഖ്യമില്ലെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി നേതാവ് ഗുലാം നബി ആസാദും ആപ് നേതൃത്വവും ചർച്ച തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
