ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തതിന് ബുക്കിങ് ഓഫീസ് തല്ലിതകർത്ത് യാത്രികൻ
text_fieldsറെയിൽവേ ബുക്കിങ് ഓഫീസിൽ അക്രമി
ന്യൂഡൽഹി: ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തതിന് ബുക്കിങ് ഓഫീസ് തല്ലിതകർത്ത് യാത്രികൻ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുംബൈയിലെ ബൊറിവാലി റെയിൽവേ സ്റ്റേഷനിൽ ആഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്ന് മണിക്കാണ് സംഭവമുണ്ടായത്.
വിരാർ ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ ചില ആളുകൾ സെക്കൻഡ് ക്ലാസ് ടിക്കറ്റുമായി യാത്ര ചെയ്യുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തതിയത്. അന്ധേരിക്കും ബോറിവാലിക്കും ഇടയിലായിരുന്നു പരിശോധന.
പരിശോധനയിൽ ഒരാൾക്ക് ടിക്കറ്റില്ലെന്നും കണ്ടെത്തി. തുടർന്ന് പ്രോട്ടോകോളിന്റെ ഭാഗമായി ഇയാളെ ഉൾപ്പടെ ടിക്കറ്റില്ലാ യാത്രികരെ ബൊറിവാലിയിൽ ഇറക്കി ടിക്കറ്റ് ബുക്കിങ് ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. മൂന്ന് യാത്രക്കാരെയാണ് ഇത്തരത്തിൽ കൊണ്ട് വന്നത്. എന്നാൽ, ഇതിന് പിന്നാലെ യാത്രികരിലൊരാൾ അക്രമാസക്തനാവുകയായിരുന്നു. റെയിൽവേ ബുക്കിങ് ഓഫീസിലെ കമ്പ്യൂട്ടർ തല്ലിതകർത്ത ഇയാൾ മറ്റ് ഉപകരണങ്ങൾക്കും കേടുപാടുവരുത്തി.
ഇയാളുടെ ആക്രമണത്തി ചീഫ് ഇൻസ്പെക്ടർ ഓഫീസർ ഷംസീർ ഇബ്രാഹിമിന് പരിക്കേറ്റു. ആക്രമണം നടത്തിയയാൾക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമണത്തെ തുടർന്ന് റെയിൽവേ ജീവനക്കാരി ഭയന്ന് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

