Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനിയും ലഭിക്കാത്ത...

ഇനിയും ലഭിക്കാത്ത സ്വാതന്ത്ര്യത്തെക്കുറിച്ച്​ -തുഷാർ ഗാന്ധി എഴുതുന്നു

text_fields
bookmark_border
ഇനിയും ലഭിക്കാത്ത സ്വാതന്ത്ര്യത്തെക്കുറിച്ച്​ -തുഷാർ ഗാന്ധി എഴുതുന്നു
cancel


രാഷ്​ട്രപിതാവ്​ മഹാത്മാ ഗാന്ധിയുടെ പേരമകൻ അരുൺ മണിലാൽ ഗാന്ധിയുടെ മകനാണ്​ ഗ്രന്ഥകാരനും മനുഷ്യാവകാശ പ്രവർത്തകനും ആക്​ടിവിസ്​റ്റും ചിത്രകാരനുമായ തുഷാർ ഗാന്ധി. സി.എ.എ -എൻ.ആർ.സി വിരുദ്ധ സമരങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മാധ്യമം കാമ്പയിന്​ ആശംസകളർപ്പിച്ച്​ അദ്ദേഹം എഴുതുന്നു

രാജ്യം സ്വാതന്ത്ര്യത്തി​െൻറ 75ാം വാർഷികത്ത​ിലൂടെ കടന്നുപോകുകയാണ്​. നമ്മുടെ രാഷ്​ട്ര സ്​ഥാപകർ രാജ്യത്തിനായി മുന്നോട്ടുവെച്ച ആദർശങ്ങളിലേക്ക്​, അടിസ്​ഥാന ആശയങ്ങളിലേക്ക്​​ രാജ്യം തിരിച്ചുനടക്കേണ്ട സന്ദർഭമാണിത്​. ദൗർഭാഗ്യകരമെന്നു പറയ​െട്ട, സ്വാതന്ത്ര്യം ലഭിച്ച ഉടൻ തന്നെ പതുക്കെയെങ്കിലും അതിന്​ വിരുദ്ധമായ നീക്കങ്ങൾ തുടങ്ങിയിരുന്നു.

1970കളിൽ അതിന്​ ഗതിവേഗം കൂടുകയും തൊണ്ണൂറുകളോടെ എന്താണോ നമ്മുടെ രാഷ്​ട്രനായകർ സ്വപ്​നം കണ്ടത്​, അതി​െൻറ നേർവിപരീത ദിശയിലേക്ക്​ അതിവേഗം രാജ്യം സഞ്ചരിക്കുകയുമുണ്ടായി. 2000ത്തോടെ അത്​ മൂർധന്യാവസ്​ഥയിൽ എത്തുകയും ചെയ്​തു. സ്വാതന്ത്ര്യം കൊണ്ട്​ അവർ ലക്ഷ്യംവെച്ചത്​ ഇതൊന്നുമായിരുന്നില്ല. എങ്കിലും നമുക്കിനിയും സമയമുണ്ട്​. ആ ആദർശങ്ങളിലേക്ക്​ തിരിച്ചുനടക്കാനുള്ള ഏറ്റവും ഉചിതമായ സമയവും ഇതാണ്​. സ്വയം തിരുത്താനും യഥാർഥ ലക്ഷ്യത്തിലേക്ക്​​ കുതിക്കാനുമുള്ള അനുയോജ്യ സന്ദർഭമാണിത്​.

സ്വതന്ത്ര ഇന്ത്യയെ കുറിച്ച ബാപ്പുവി​െൻറ സ്വപ്​നങ്ങൾ, ദൗർഭാഗ്യവശാൽ സ്വാതന്ത്ര്യം ലഭിച്ച ഉടൻ തന്നെ ഏറക്കുറെ അട്ടിമറിക്കപ്പെട്ടിരുന്നല്ലോ. കഴിഞ്ഞ 10 വർഷം എടുത്തുനോക്കിയാൽ ബാപ്പുവി​െൻറ ഇന്ത്യയെ കുറിച്ച സകല വിഭാവനകളും തകർക്കപ്പെട്ടതായും കാണാം. പ​ക്ഷേ, അദ്ദേഹം ഇന്ത്യക്കായി കണ്ടുവെച്ച കാഴ്​ചപ്പാടുകൾ ഇന്നും, വിശേഷിച്ച്​ ഇൗ മഹാമാരിക്കാലത്ത്​ ഏറെ പ്രസക്​തമാണെന്ന്​ ഞാൻ പറയും.

സുസ്​ഥിരതയില്ലാത്ത വികസന മാതൃകകൾ വരുത്തിവെച്ച വിനാശങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഗ്രാമീണ ഇന്ത്യ പാടെ തകർന്നിരിക്കുന്നു. നമ്മുടെ അയൽ സംസ്​ഥാനങ്ങളിലെ അറ്റമില്ലാത്ത പലായനങ്ങൾ അത്​ തെളിയിച്ചുകഴിഞ്ഞതാണ്​. ബാപ്പുവി​െ​ൻറ സ്വപ്​നത്തിലുള്ളതായിരുന്നു ഗ്രാമീണ വ്യവസായങ്ങളും അതുവഴിയുണ്ടാകുന്ന തൊഴിലുകളും സാമൂഹിക സുരക്ഷിതത്വവും. പക്ഷേ, ആ സ്വപ്​നം യാഥാർഥ്യമാക്കുന്നതിൽ നമ്മുടെ രാജ്യം അ​േമ്പ പരാജയപ്പെട്ടു.

ആരുടെ സ്വാതന്ത്ര്യം?

1947 ആഗസ്​റ്റ്​ 15ന്​ നമുക്ക്​ ലഭിച്ചത്​ രാഷ്​ട്രീയ സ്വാതന്ത്ര്യം മാത്രമാണ്​. കൊളോണിയലിസത്തിൽനിന്ന്​ നമുക്ക്​ മോചനം ലഭിച്ചു എന്നത്​ വസ്​തുതയായിരിക്കെ തന്നെ സമൂഹത്തിലുള്ള നാനാതരം വിഭജനങ്ങളിൽനിന്നും അതുണ്ടാക്കുന്ന ആഘാതങ്ങളിൽനിന്നും ഇന്ത്യൻ ജനതക്ക്​ മോചനം ലഭിച്ചില്ല. ജാതീയതയും മതഭ്രാന്തും പ്രാദേശികതയുമെല്ലാം രാജ്യത്തി​െൻറ വളർച്ചക്ക്​ തടസ്സമായി മാറുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തായി ബാപ്പു ജാതിചൂഷണങ്ങളെ വിലയിരുത്തിയിട്ടുണ്ട്​. ബാപ്പു വിഭാവനം ചെയ്​ത പൂർണസ്വരാജ്​ സംഭവിച്ചില്ല. സ്വാതന്ത്ര്യത്തി​െൻറ സമയത്ത്​ തന്നെ അദ്ദേഹം പറഞ്ഞു, പാവങ്ങളിൽ പാവപ്പെട്ടവരുടെ സ്വാതന്ത്ര്യം ആണ്​ നാം വിഭാവനം ചെയ്യുന്നത്​ എന്ന്​. ദൗർഭാഗ്യവശാൽ 75 വർഷങ്ങൾക്കിപ്പുറവും അത്​ യാഥാർഥ്യമാക്കാൻ നമ്മുടെ ജനാധിപത്യ വ്യവസ്​ഥക്ക്​ ​ സാധിച്ചിട്ടില്ല. സമൂഹത്തിൽ തുല്യത ഉറപ്പുവരുത്താൻ നമുക്ക്​ സാധിച്ചില്ല. വർഷംകഴിയും തോറും നമ്മൾ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയും അനൈക്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്​. ഒരു ജനാധിപത്യ റിപ്പബ്ലിക്കിനെ സംബന്ധിച്ച്​ ഒട്ടും ആശാവഹമായ കാര്യമല്ല ഇതൊന്നും.

നിഷേധിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യങ്ങൾ

ആവിഷ്​കാര സ്വാതന്ത്ര്യം മാത്രമല്ല, ഇഷ്​ടമുള്ളത്​ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും (freedom of choice) നിഷേധിക്കപ്പെടുന്നു. ആരെ സ്​നേഹിക്കണം, ആരെ സ്​നേഹിക്കരുത്​, ആരെ കല്യാണം കഴിക്കണം എന്നിങ്ങനെ ഭരണഘടന എന്തെല്ലാം സ്വാതന്ത്ര്യങ്ങൾ പൗരന്​ നൽകുന്നുണ്ടോ അതെല്ലാം ഭരണകൂടം ഒൗദ്യോഗികമായി റദ്ദ്​ ചെയ്യുകയാണ്. വിവിധ മതസ്​ഥർ തമ്മിലുള്ള വിവാഹത്തെയും മതംമാറ്റത്തെയും വിലക്കുന്ന നിയമങ്ങൾ ഭരണകൂടങ്ങൾ ആവിഷ്​കരിക്കുന്നു. മതം എന്നത്​ ഒരാളുടെ ചോയ്​സ്​ ആണ്. അക്കാര്യത്തിൽ ഞാൻ എന്തുചെയ്യണം, എന്തു ചെ​േയ്യണ്ട എന്ന്​ നിശ്ചയിക്കാൻ ഒരാൾക്കും അധികാരമില്ല. ഞാൻ ജനിച്ച മതത്തിൽ ആകണമെന്നില്ല ഞാനുള്ളത്. അതെ​െൻറ തെരഞ്ഞെടുപ്പാണ്, ബോധ്യമാണ്. അത്​ മറ്റൊരാൾ നിശ്ചയിക്കേണ്ടതല്ല. പറഞ്ഞുവരുന്നത്​, ഭരണഘടന എന്തെല്ലാം സ്വാതന്ത്ര്യങ്ങൾ പൗരന്​ നൽകുന്നുവോ അതെല്ലാം ഒന്നിന്​ പിറകെ ഒന്നായി നിഷേധിക്കപ്പെടുകയാണ്. നമ്മൾ അത്​ അംഗീകരിച്ചുകൊടുക്കുകയാണ്​ ഒരർഥത്തിൽ. ഒരു പ്രതിഷേധവും ഇവിടെ കാണുന്നില്ല. ഇനി സമരം നടത്തുന്നവരെ തന്നെ ഭരണകൂടം പലതരത്തിൽ ബ്രാൻഡ്​ ചെയ്യുന്നത്​ സി.എ.എ^എൻ.ആർ.സി വിരുദ്ധ സമരത്തിൽ നാം കണ്ടതാണ്​. ഇൗ സമരത്തി​െൻറ ഭാഗമായി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച അനുഭവം എനിക്കുണ്ട്​.

വ്യക്തിസ്വാതന്ത്ര്യം ഇത്രമേൽ ഹനിക്കപ്പെട്ട ഒരു കാലം സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായിട്ടില്ല. പൗര​െൻറ രഹസ്യവിവരങ്ങൾ ചോർത്താൻ ഭരണകൂടം ​കോടികൾ ചെലവഴിക്കുകയാണ്​. ഞാനടക്കം നമ്മളിൽ പലരും ഇപ്പോഴും ആശയവിനിമയത്തിന്​ ഉപയോഗിക്കുന്നത്​ പോസ്​റ്റ്​ കാർഡാണ്​. എന്നിരിക്കെ നമ്മ​ളുടെ വിവരങ്ങൾ ചോർത്താൻ ഗവൺ​െമൻറ്​ പെഗസസിന്​ കോടികൾ ചെലവാക്കി ബുദ്ധിമുട്ടണം എന്നില്ല.

സ്വാതന്ത്ര്യത്തിലേക്കുള്ള വഴി

സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം, ആരോഗ്യപരിചരണത്തിനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം സമൂഹത്തിലെ ഏറ്റവും അടിസ്​ഥാന ജനവിഭാഗത്തിന്​ ലഭ്യമാകുന്നതുവരെ ഒരു ജനാധിപത്യ വ്യവസ്​ഥ പരിപൂർണമാകില്ല. സമൂഹത്തി​െൻറ ഇത്തരം കൂട്ടായ അവകാശങ്ങൾക്ക്​, കൂട്ടായ സ്വാതന്ത്ര്യത്തിന്​ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കാൾ പ്രാമുഖ്യം നൽകിയാൽ മാത്രമേ യഥാർഥ സ്വാതന്ത്ര്യം നമുക്ക്​ ലഭ്യമാകൂ. നമ്മളെല്ലാം വ്യക്തിപരമായ അവകാശങ്ങളെ കുറിച്ച്​ മാത്രമാണ്​ പലപ്പോഴും ആകുലപ്പെടുന്നത്​. സമൂഹം അനുഭവിക്കുന്ന പ്രശ്​നങ്ങളിലേക്ക്​, സമൂഹത്തി​െൻറ വിവിധ തട്ടിലുള്ള മനുഷ്യർ അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങളിലേക്ക്​ അനുഭാവപൂർവം നമ്മുടെ ശ്രദ്ധപതിയണം. നമുക്ക്​ ലഭിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ അവർക്ക്​ നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടി നാം ശബ്​ദമുയർത്തണം. ഞാൻ, എ​െൻറ കുടുംബം, എ​െൻറ സമുദായം, എ​െൻറ ജാതി, എ​െൻറ മതം എന്നതിനപ്പുറത്തേക്ക്​ ആ പോരാട്ടം വ്യാപിക്കണം.

സ്വാതന്ത്ര്യത്തി​െൻറ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള 'മാധ്യമ'ത്തി​െൻറ 'വി ​ഇ​ന്ത്യ @ 75, അ​മൃ​തം ആ​സാ​ദി' കാമ്പയിൻ പ്രശംസനീയമാണ്​. യഥാർഥത്തിൽ സ്വതന്ത്രമായ ജനാധിപത്യ വ്യവസ്​ഥയിലേക്കുള്ള നമ്മുടെ പ്രയാണത്തിന്​ അത്​ മുതൽക്കൂട്ടാകും. ഏതെങ്കിലും ഒരു വിഷയത്തിലോ ദിവസത്തിലോ കേന്ദ്രീകരിക്കാതെ, ഒരുവർഷം നീളുന്ന പ്രചാരണം 'മാധ്യമം' നടത്തുന്നു എന്നത്​ സന്തോഷം നൽകുന്ന കാര്യമാണ്​. ഒരു വർഷം പൂർത്തീകരിക്കു​േമ്പാൾ, വരുന്ന 25 വർഷം കൊണ്ട്​ നമ്മുടെ രാജ്യം നേടേണ്ടത്​ എന്തൊക്കെയാണ്​ എന്ന്​ പറഞ്ഞുവെക്കാനും അതുവഴി ഒരു മാതൃകാരാജ്യത്തിന്​ ആവശ്യമായ ബ്ലൂ പ്രിൻറ്​ സമൂഹത്തിന്​ സമർപ്പിക്കാനും ഇൗ സംരംഭത്തിന്​​ സാധിക്ക​െട്ട എന്ന്​ ആശംസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thushar Gandhiindependence dayIndia @75madhyamam campaign
News Summary - Thushar Gandhi writes about freedom
Next Story