ന്യൂഡൽഹി/തിരുവനന്തപുരം: ഉത്തരേന്ത്യയിൽ രണ്ടുദിവസത്തിനിടെ 124 പേരുടെ മരണത്തിനിടയാക്കിയ െപാടിക്കാറ്റിെൻറ താണ്ഡവമടങ്ങുംമുേമ്പ, കേരളം അടക്കം പത്തു സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്.
നി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രത സന്ദേശത്തില്‍ സങ്ങള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണ്. സംസ്ഥാനത്തെ അന്തരീക്ഷത്തില്‍ പൊടിക്കാറ്റിന് സാധ്യതയില്ല. എന്നാൽ, ശക്തമായ മിന്നലോട് കൂടി മഴ പെയ്യാൻ സാധ്യതയുണ്ട്. ലക്ഷദ്വീ പിന് സമീപം കടലില്‍ ചുഴലിക്കാറ്റിനും സാധ്യതയുമുണ്ട്. ഇത് വടക്കന്‍ കര്‍ണാടകയെയും ദക്ഷിണ മധ്യപ്രദേശിലെ ചില ഭാഗങ്ങളേയും ബാധിച്ചേക്കാം. കടലില്‍ പോകുന്നതിന് പ്രത്യേക വിലക്ക് മുന്നറിയിപ്പിലില്ല.
കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, അസം, മേഘാലയ, മിസോറാം, ത്രിപുര, ഒഡിഷ, ബിഹാർ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടിലെ ചില പ്രദേശങ്ങൾ, തെലങ്കാന, രായലസീമ, ആന്ധ്രപ്രദേശിെൻറ വടക്കൻ തീരം എന്നിവിടങ്ങളിലും വൻ ഇടിയും മിന്നലും കൊടുങ്കാറ്റും മഴയുമുണ്ടാകും. അസം, മേഘാലയ, നാഗാലാൻറ്, മണിപ്പുർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പുണ്ട്. എട്ടുവരെ രാജ്യത്ത് കാലാവസ്ഥ വ്യതിയാനം രൂക്ഷമായിരിക്കും.
അതിനിടെ, അഞ്ച് സംസ്ഥാനങ്ങളിൽ രണ്ടുദിവസങ്ങളിലായി വീശിയടിച്ച പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം124 ആയി. 300ലേറെ പേർക്ക് പരിക്കുണ്ട്. യു.പിയിൽ 72 പേർക്കും രാജസ്ഥാനിൽ 35 പേർക്കും ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിൽ 12,000 വൈദ്യുതതൂണുകളും 2500 ട്രാൻസ്ഫോർമറുകളും നിലംപൊത്തി.
രാജസ്ഥാനിൽ 35 പേരുടെ ജീവനെടുത്ത പൊടിക്കാറ്റ് ജയ്പുരിൽ സ്ഥാപിച്ച ഡോെപ്ലർ റഡാറിന് കണ്ടെത്താനായില്ല. കാലാവസ്ഥ വ്യതിയാനം കൃത്യമായി പ്രവചിക്കാനാവുന്ന ഇൗ സംവിധാനം സാേങ്കതിക തകരാർമൂലം 10 ദിവസമായി നിർജീവമായിരുന്നെന്ന് ഇന്ത്യൻ കാലാവസ്ഥ പഠനവകുപ്പ് അഡീ. ഡയറക്ടർ ജനറൽ ദേവേന്ദ്ര പ്രധാൻ പറഞ്ഞു.
മിന്നൽ, കാറ്റിെൻറ ഗതി എന്നിവയും കാലാവസ്ഥ മാറ്റവും കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ഡോെപ്ലർ റഡാർ പ്രവർത്തിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാനും നാശനഷ്ടങ്ങളുടെ വ്യാപ്തി കുറക്കാനും കഴിഞ്ഞേനെ.
അതേസമയം, കർണാടകയിലെ തെരഞ്ഞെടുപ്പുപ്രചാരണം വെട്ടിച്ചുരുക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് തിരിച്ചെത്തി. ഏറ്റവും നാശമുണ്ടായ ആഗ്രയും മറ്റു സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു.