Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഴുത്തറുത്തു, കാർ...

കഴുത്തറുത്തു, കാർ കയറ്റിയിറക്കി; മേജറു​െട ഭാര്യ കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
കഴുത്തറുത്തു, കാർ കയറ്റിയിറക്കി; മേജറു​െട ഭാര്യ കൊല്ലപ്പെട്ട നിലയിൽ
cancel

ന്യൂഡൽഹി: തെക്ക്​ പടിഞ്ഞാറൻ ഡൽഹിയിൽ സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്ത്​ കൊന്നു. ക​േൻറാൺമ​​െൻറ്​ മേഖലക്ക്​ സമീപമുള്ള ബ്രാർ ചത്വരത്തിലാണ്​ 30കാരിയായ സ്​ത്രീ​െയ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. ശനിയാഴ്​ച രാവി​െല ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക്​ പോയതായിരുന്നു സ്​​ത്രീ. മരണം സംഭവിച്ച്​ അര മണിക്കൂറോളം കഴിഞ്ഞാണ്​ മൃതദേഹം കണ്ടെത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

മേജർക്ക്​ അനുവദിച്ച ഒൗദ്യോഗിക വാഹനത്തിൽ സ്​ത്രീയെ ആശുപത്രിക്ക്​ മുന്നിൽ ഇറക്കി വിട്ടിരുന്നു. തിരികെ കൂട്ടി​െക്കാണ്ടുവരാർ ചെന്നപ്പോൾ ഫിസിയോ തെറാപ്പിക്ക്​ അവർ എത്തിയിരുന്നി​െല്ലന്ന മറുപടിയാണ് ലഭിച്ചതെന്ന്​​ ഡ്രൈവർ പറഞ്ഞു. പിന്നീട്​ നാട്ടുകാരാണ്​ റോഡിൽ മൃതദേഹം കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്​. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. മേജർ മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹത്തിനു മുകളിലൂടെ കാർ കയറിയിറങ്ങിയ പാടുകളുമുണ്ട്​. ആദ്യം കഴുത്തറുത്ത ശേഷം കൊലപാതകി വാഹനം കയറ്റിയിറക്കിയതാകാമെന്നാണ്​ പൊലീസ്​ കരുതുന്നത്​. ആശുപത്രിക്ക്​ മുന്നിൽ ഇറങ്ങിയശേഷം ഇവർ അവിടെ നിന്ന്​​ ഒരു കാറിൽ കയറിപോകുന്നത്​ കണ്ടവരുണ്ട്​. 

മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനയച്ചു. കൊലപാതകത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. സ്​ത്രീയുടെ ഫോണിലെ കോൾ വിവരങ്ങൾ പരിശോധിച്ചു വരികയാ​െണന്ന്​ പൊലീസ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMajor's Wife MurderedThroat SlitRun Over by Car
News Summary - Throat Slit, Run Over By Car; Army Major's Wife Found Murdered -India news
Next Story