Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുരയിലും...

ത്രിപുരയിലും നാഗാലാൻഡിലും ഭരണം ഉറപ്പിച്ച് ബി.ജെ.പി; മേ​ഘാ​ല​യയിൽ എൻ.പി.പി മുന്നേറ്റം

text_fields
bookmark_border
1134665
cancel
camera_alt

ത്രിപുരയിൽ ബി.ജെ.പി നേതാക്കളുടെ വിജയാഘോഷം 

  • ത്രി​പു​ര​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി ബി.​ജെ.​പി
  • നാ​ഗ​ലാ​ൻ​ഡി​ൽ വീ​ണ്ടും എ​ൻ.​ഡി.​പി.​പി-​ബി.​ജെ.​പി സ​ഖ്യം
  • മേഘാലയയിൽ കേവല ഭൂരിപക്ഷമില്ല

കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് ബി.ജെ.പി. ത്രിപുരയിലും നാഗാലാൻഡിലുമാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചത്. അതേസമയം, മേഘാലയയിൽ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) യാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റകക്ഷി.

ത്രി​പു​ര​യി​ൽ സി.​പി.​എം -കോ​ൺ​ഗ്ര​സ് സഖ്യം ജയം കണ്ടില്ല

  • സി.​പി.​എം-11, കോ​ൺ​ഗ്ര​സ് -3
  • ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ര​ണ്ടു സീ​റ്റ് കു​റ​ഞ്ഞു

അ​ഗ​ർ​ത്ത​ല: മു​ൻ​വി​ജ​യം വെ​റും ജ​യ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച് ത്രി​പു​ര​യി​ൽ ബി.​ജെ.​പി ഭ​ര​ണം നി​ല​നി​ർ​ത്തി. ഇ​ട​തു​പാ​ർ​ട്ടി​ക​ളും കോ​ൺ​ഗ്ര​സും ഒ​ന്നി​ച്ചു​നി​ന്ന് പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ചു​വെ​ങ്കി​ലും 60 അം​ഗ നി​യ​മ​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ ര​ണ്ടു സീ​റ്റ് അ​ധി​കം ബി.​ജെ.​പി-​ഐ.​പി.​എ​ഫ്.​ടി സ​ഖ്യം നേ​ടി (33 സീ​റ്റു​ക​ൾ). ഇ​ട​ത്-​കോ​ൺ​ഗ്ര​സ് സ​ഖ്യം 14 സീ​റ്റു (സി.​പി.​എം-11, കോ​ൺ​ഗ്ര​സ് -3) നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ​ത്തെ വി​സ്മ​യ​മാ​യ, പ്ര​​ദ്യോ​ത് കി​ഷോ​ർ ദ​ബ​ർ​മ​യു​ടെ ഗോ​ത്ര​വ​ർ​ഗ പാ​ർ​ട്ടി ടി​പ്ര മോ​ത 13 ഇ​ട​ത്ത് ജ​യം ക​ണ്ടു.

28 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, വോ​ട്ടു​വി​ഹി​ത​ത്തി​ൽ ‘നോ​ട്ട’​യേ​ക്കാ​ൾ പി​ന്നി​ലെ​ത്തി ‘സം​പൂ​ജ്യ’​രാ​യി. ഐ.​പി.​എ​ഫ്.​ടി എ​ന്ന ത​ദ്ദേ​ശീ​യ പാ​ർ​ട്ടി​യെ ഒ​പ്പം നി​ർ​ത്തി മ​ത്സ​രി​ച്ച ബി.​ജെ.​പി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ര​ണ്ടു സീ​റ്റ് കു​റ​ഞ്ഞു. 55 ഇ​ട​ത്ത് മ​ത്സ​രി​ച്ച പാ​ർ​ട്ടി 38.97 ശ​ത​മാ​നം വോ​ട്ടു നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം എ​ട്ടു സീ​റ്റു നേ​ടി​യി​രു​ന്ന സ​ഖ്യ​ക​ക്ഷി ഐ.​പി.​എ​ഫ്.​ടി ഒ​രു സീ​റ്റി​ലാ​ണ് ഇ​ത്ത​വ​ണ ജ​യി​ച്ച​ത്.

25 വ​ർ​ഷം ഭ​രി​ച്ച് ഭ​ര​ണം കൈ​വി​ട്ട 2018ൽ 16 ​സീ​റ്റാ​യി​രു​ന്നു സി.​പി.​എം നേ​ടി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ​യ​ത് 11 ആ​യി ചു​രു​ങ്ങി. 47 സീ​റ്റി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി​യു​ടെ വോ​ട്ടു​വി​ഹി​തം 24.62 ശ​ത​മാ​നം. ഇ​ട​തു​സ​ഖ്യ​ത്തി​ലെ മ​റ്റു പാ​ർ​ട്ടി​ക​ളാ​യ ഫോ​ർ​വേ​ഡ് ബ്ലോ​ക്, സി.​പി.​ഐ, ആ​ർ.​എ​സ്.​പി എ​ന്നി​വ അ​ക്കൗ​ണ്ട് തു​റ​ന്നി​ല്ല. പ​തി​മൂ​ന്നി​ട​ത്ത് മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് 8.56 ശ​ത​മാ​നം വോ​ട്ടു നേ​ടി​യാ​ണ് മൂ​ന്നി​ട​ത്ത് ജ​യി​ച്ച​ത്. ത്രി​കോ​ണ പോ​രാ​ട്ടം ന​ട​ന്ന സം​സ്ഥാ​ന​ത്തെ ഗോ​ത്ര​മേ​ഖ​ല​യി​ൽ ടി​പ്ര മോ​ത​യു​ടെ മു​ന്നേ​റ്റം മ​റ്റു ര​ണ്ടു മു​ന്ന​ണി​ക​ളെ​യും ബാ​ധി​ച്ചു.

പ്ര​തീ​ക്ഷി​ച്ച വി​ജ​യ​മാ​ണ് ബി.​ജെ.​പി നേ​ടി​യ​തെ​ന്നും ത​ങ്ങ​ൾ ഇ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ബി​പ്ല​ബ് കു​മാ​ർ ദേ​ബി​നെ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ൽ നി​ന്ന് മാ​റ്റി മ​ണി​ക് സാ​ഹ​യെ കൊ​ണ്ടു​വ​ന്ന ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ന്റെ തീ​രു​മാ​നം ശ​രി​വെ​ക്കു​ന്ന​താ​യി ത്രി​പു​ര വി​ജ​യം.

നാഗാലാൻഡിൽ നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാകും

കൊഹിമ: എക്സിറ്റ്പോൾ പ്രവചനം തെറ്റിയില്ല. നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പിൽ 37 സീറ്റ് നേടി ഭരണകക്ഷിയായ എൻ.ഡി.പി.പി - ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി (എൻ.ഡി.പി.പി) 25 സീറ്റിലും സഖ്യകക്ഷിയായ ബി.ജെ.പി 12 സീറ്റിലും ജയിച്ചു. എൻ.ഡി.പി.പി 40ഉം ബി.െജ.പി 20ഉം മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഇവരിൽ ഒരു ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എൻ.ഡി.പി.പി നേതാവ് നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാകും. തുടർച്ചയായ അഞ്ചാം തവണയാണ് ഇദ്ദേഹം മുഖ്യമന്ത്രിയാകുന്നത്.

നാഗാലാൻഡിന്റെ ചരിത്രത്തിലാദ്യമായി രണ്ടു വനിതകളും തെരഞ്ഞെടുക്കപ്പെട്ടു. ദിമാപുർ -മൂന്ന് മണ്ഡലത്തിൽനിന്ന് ഹെക്കാനി ജക്കലുവും വെസ്റ്റേൺ അൻഗാമി സീറ്റിൽ സാൽഹുടുനോവുമാണ് ജയിച്ചത്. ഇരുവരും എൻ.ഡി.പി.പി സ്ഥാനാർഥികളാണ്.

മേഘാലയയിൽ ബി.ജെ.പിയും എൻ.പി.പിയും വീണ്ടും ഒരുമിക്കുന്നു

  • ഭരണകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി

ഷില്ലോങ്: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കിട്ടാതെ പാർട്ടികൾ. ഭരണകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ 21 സീറ്റ് നേടിയ കോൺഗ്രസ് അഞ്ചിലേക്ക് നിലംപതിച്ച് നിരാശപ്പെടുത്തി. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. സ്ഥാനാർഥി മരിച്ചതിനാൽ സോഹിയോങ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. സർക്കാർ രൂപവത്കരിക്കാൻ അവകാശമുന്നയിച്ച് നിലവിലെ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വെള്ളിയാഴ്ച രാവിലെ ഗവർണർ ഫാഗു ചൗഹാനെ കാണും.

സഖ്യകക്ഷികളായിരുന്നെങ്കിലും എൻ.പി.പിയും ബി.ജെ.പിയും ഒറ്റക്കാണ് മത്സരിച്ചത്. ഇരുപാർട്ടികളും 11 സീറ്റുള്ള യുനൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യു.ഡി.പി)യുമായി ചേർന്നുള്ള മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം.ഡി.എ) വീണ്ടും ഭരണത്തിലെത്താനാണ് സാധ്യത. ബി.ജെ.പി പിന്തുണ നൽകുമെന്ന് എൻ.പി.പിയെ അിയിച്ചു. അമിത് ഷായുമായി എൻ.പി.പി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ മന്ത്രിസഭ രൂപവത്കരണത്തെകുറിച്ച് ഫോണിൽ സംസാരിച്ചു. യു.ഡി.പി നയം വ്യക്തമാക്കിയിട്ടില്ല.

നേരത്തേ എൻ.പി.പിയുടെയും ബി.ജെ.പിയുടെയും സഖ്യകക്ഷിയായിരുന്ന യുനൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യു.ഡി.പി) 11 ഇടത്ത് ജയിച്ചുകയറി. തൃണമൂൽ കോൺഗ്രസിന് അഞ്ചും വോയ്സ് ഓഫ് ദ പീപ്ൾ പാർട്ടി(വി.പി.പി)ക്ക് നാലും സീറ്റുണ്ട്. കഴിഞ്ഞ വർഷം രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണയും രണ്ടെണ്ണം കിട്ടി. ഹിൽ സ്റ്റേറ്റ് പീപ്ൾസ് ഡമോക്രാറ്റിക് പാർട്ടിക്കും പീപ്ൾസ് ഡമോക്രാറ്റിക് ഫ്രണ്ടിനും രണ്ട് വീതം സീറ്റും ലഭിച്ചു. രണ്ടിടത്ത് സ്വതന്ത്രർക്കാണ് ജയം.

എൻ.പി.പി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ 5,016 വോട്ടിന് സൗത്ത് തുറയിൽ ജയിച്ചു. പൈനുർസ്‍ലയിൽ ഉപമുഖ്യമന്ത്രി പ്രസ്റ്റോൺ ടിൻസോങ് 8140 വോട്ടിനാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ മുന്നേറിയ തൃണമൂൽ കോൺഗ്രസിന് പിന്നീട് കുതിപ്പ് നിലനിർത്താനായില്ല. പ്രതിപക്ഷ നേതാവ് മുകുൾ സാങ്മ സോങ്സാക്കിൽ ജയിച്ചപ്പോൾ ടിക്രികിലയിൽ തോറ്റു. പി.സി.സി പ്രസിഡന്റ് എം.പി. വിൻസന്റിന്റെ തോൽവി കോൺഗ്രസിന് തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tripura electionTripura Election 2023Meghalaya election 2023nagaland election 2023Assembly Election Results 2023
News Summary - Thrilling Tripura, Meghalaya; BJP in Nagaland
Next Story