യു.പിയിൽ മൂന്ന് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു
text_fieldsലഖ്നോ: അലിഗഡിൽ മൂന്ന് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. നഗ്ല നാഥ്ലു സ്വദേശി അൻഷു എന്ന കുട്ടിയാണ് മരിച്ചത്. കടിയേറ്റ് 45 ദിവസത്തിന് ശേഷമാണ് മരണം.
മരണത്തിന് കുറച്ച് ദിവസങ്ങൾക്കുമുമ്പ്, കുട്ടിയിൽ ഹൈഡ്രോഫോബിയ (വെള്ളത്തോടുള്ള അമിതമായ ഭയം) തുടങ്ങിയ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയതായി കുടുംബം വ്യക്തമാക്കി. കുട്ടിയെ കടിച്ച നായ മറ്റ് പത്ത് കുട്ടികളെ കൂടിയും ആക്രമിച്ചിട്ടുണ്ട്.
'വിഷയം വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. ആന്റി-റാബിസ് വാക്സിനുകൾ നൽകുന്നത് പോലുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്' എന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നീരജ് ത്യാഗി പറഞ്ഞു. എന്നാൽ, അൻഷുവിന്റെ മരണകാരണം റാബിസ് ആണെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഗ്രാമത്തിൽ എത്തി അന്വേഷണം ആരംഭിച്ചു. രണ്ട് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള മറ്റു പത്ത് കുട്ടികളിൽ ആരും തന്നെ വൈദ്യസഹായം തേടിയിട്ടില്ലെന്ന് മെഡിക്കൽ സംഘം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

