Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നു വയസുകാരന്‍...

മൂന്നു വയസുകാരന്‍ വീണത് 200 അടിയുള്ള കുഴല്‍ക്കിണറിലേക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

text_fields
bookmark_border
മൂന്നു വയസുകാരന്‍ വീണത് 200 അടിയുള്ള കുഴല്‍ക്കിണറിലേക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
cancel

ഭോപ്പാല്‍: വയലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെ നിവാദി ജില്ലയിലെ ബാറാബുജുര്‍ഗ് ഗ്രാമത്തിലാണ് സംഭവം.

ഹരികിഷന്‍ കുശ്വാഹ എന്നയാളുടെ മകന്‍ പ്രഹ്ലാദ് ആണ് കുഴല്‍ക്കിണറില്‍ വീണത്. കരസേന, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേന, ജില്ലാ അധികാരികള്‍ എന്നിവരടക്കം അടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുഴിച്ച കുഴല്‍ക്കിണര്‍ മൂടിവെച്ചിരുന്നു. എന്നാല്‍ മൂടി മാറ്റിവെച്ച് കളിക്കുമ്പോള്‍ കുട്ടി വീണതാകാമെന്നാണ് കരുതുന്നത്.

ഏകദേശം 50 - 60 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് കരുതുന്നത്. നേരത്തെ രക്ഷാപ്രവര്‍ത്തകരോട് കുട്ടി പ്രതികരിച്ചിരുന്നെന്നും ഇപ്പോള്‍ പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. കുഴല്‍കിണറിന് സമാന്തരമായി കുഴിയെടുത്ത് രക്ഷിക്കാനാണ് ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshBorewell accident
Next Story