Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസാദം കഴിച്ച്...

പ്രസാദം കഴിച്ച് രണ്ടുപേർ മരിച്ച സംഭവം: മൂന്നു സ്ത്രീകൾ അറസ്​റ്റിൽ

text_fields
bookmark_border
പ്രസാദം കഴിച്ച് രണ്ടുപേർ മരിച്ച സംഭവം: മൂന്നു സ്ത്രീകൾ അറസ്​റ്റിൽ
cancel

ബം​​ഗ​​ളൂ​​രു: ചി​​ക്ക​​ബെ​​ല്ലാ​​പു​​ര ജി​​ല്ല​​യി​​ലെ ചി​​ന്താ​​മ​​ണി ഗം​​ഗ​​മ്മ ദേ​​വി ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം വി​​ത​​ര​​ണം ചെ​​യ്ത പ്ര​​സാ​​ദം ക​​ഴി​​ച്ച് ര​​ണ്ടു സ്ത്രീ​​ക​​ൾ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ മൂ​​ന്നു സ്ത്രീ​​ക​​ൾ അ​​റ​​സ്​​​റ്റി​​ൽ. ഒ​​രാ​​ളെ ചോ​​ദ്യം ചെ​​യ്യാ​​ൻ ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. അ​​വി​​ഹി​​ത​​ബ​​ന്ധം ചോ​​ദ്യം ചെ​​യ്ത​​തി​​ലെ വൈ​​രാ​​ഗ്യ​​മാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​തെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ല​​ക്ഷ്മി കേ​​സ​​രി​​യു​​ണ്ടാ​​ക്കി ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തി​​യ​​വ​​ർ​​ക്ക് വി​​ത​​ര​​ണം ചെ​​യ്ത​​ത്. കാ​​മു​​ക​​​െൻറ ഭാ​​ര്യ​​യെ കൊ​​ല്ലാ​​നാ​​യി ല​​ക്ഷ്മി പ്ര​​സാ​​ദ​​ത്തി​​ൽ രാ​​സ​​പ​​ദാ​​ർ​​ഥം ക​​ല​​ർ​​ത്തി. ഇൗ ​​പ്ര​​സാ​​ദം മ​​റ്റു​​ള്ള​​വ​​രും ക​​ഴി​​ച്ച​​തോ​​ടെ​​യാ​​ണ് ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. ര​​ണ്ടു സ്ത്രീ​​ക​​ൾ മ​​രി​​ക്കു​​ക​​യും കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 11 പേ​​ർ ആ​​ശു​​പ​​ത്രി​​യി​​ലാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

സ്വ​​ർ​​ണം പൂ​​ശാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന രാ​​സ​​പ​​ദാ​​ർ​​ഥം പ്ര​​സാ​​ദ​​ത്തി​​ൽ ക​​ല​​ർ​​ത്തി​​യ​​താ​​ണെ​​ന്ന് പൊ​​ലീ​​സ് ക​​ണ്ടെ​​ത്തി. ഇ​​തി​​ൽ​​നി​​ന്നാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​യ​​ത്. കേ​​സ​​രി ഉ​​ണ്ടാ​​ക്കി വി​​ത​​ര​​ണം ചെ​​യ്ത ല​​ക്ഷ്മി (46), അ​​മ​​രാ​​വ​​തി (28), പാ​​ർ​​വ​​ത​​മ്മ (40) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്. ഇ​​വ​​രെ സ​​ഹാ​​യി​​ച്ച പൂ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര​​ൻ ലോ​​കേ​​ഷി​​നെ ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ല​​ക്ഷ്മി​​യും ലോ​​കേ​​ഷും ത​​മ്മി​​ലു​​ള്ള അ​​വി​​ഹി​​ത ബ​​ന്ധ​​മാ​​ണ് പ്ര​​സാ​​ദ​​ത്തി​​ൽ വി​​ഷം ക​​ല​​ർ​​ത്താ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. മ​​രി​​ച്ച സ​​ര​​സ്വ​​ത​​മ്മ​​യു​​ടെ മ​​ക​​ൾ ശ്രീ ​​ഗൗ​​രി​​യാ​​ണ് ലോ​​കേ​​ഷി​​​െൻറ ഭാ​​ര്യ. ഇ​​വ​​രെ കൊ​​ല്ല​​ലാ​​യി​​രു​​ന്നു ല​​ക്ഷ്യം.

ചി​​ന്താ​​മ​​ണി​​യി​​ൽ സ്വ​​ർ​​ണ​​പ്പ​​ണി​​ക്കാ​​ര​​നാ​​യ ഭ​​ർ​​ത്താ​​വി​​െൻറ ക​​ട​​യി​​ൽ​​നി​​ന്നാ​​ണ് രാ​​സ​​പ​​ദാ​​ർ​​ഥം വാ​​ങ്ങി​​യ​​ത്. ലോ​​കേ​​ഷും ല​​ക്ഷ്മി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ ഗൗ​​രി​​യും കു​​ടും​​ബ​​വും പ​​ല​​ത​​വ​​ണ ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് ലോ​​കേ​​ഷി​​നൊ​​പ്പം ജീ​​വി​​ക്കാ​​ൻ ഗൗ​​രി​​യെ ഇ​​ല്ലാ​​താ​​ക്കാ​​ൻ ല​​ക്ഷ്മി ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഗൗ​​രി​​ക്കും കു​​ടും​​ബ​​ത്തി​​നും മാ​​ത്രം ന​​ൽ​​കാ​​നാ​​ണ് പ്ര​​സാ​​ദ​​ത്തി​​ൽ വി​​ഷം ക​​ല​​ർ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ഇ​​ത് മ​​റ്റു​​ള്ള​​വ​​രും ക​​ഴി​​ച്ച​ു. മു​​മ്പ് ര​​ണ്ടു​​ത​​വ​​ണ ഇ​​തേ രീ​​തി​​യി​​ൽ ഗൗ​​രി​​യെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ല​​ക്ഷ്മി ശ്ര​​മി​െ​​ച്ച​​ങ്കി​​ലും ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

Show Full Article
TAGS:arrest poison india news malayalam news 
News Summary - three women arrested on poisoning in food -india news
Next Story