റോഡിലെ കുഴിയിൽ വീണ് മുചക്ര സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
text_fieldsബംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച പ്രതിഷേധം ശക്തമാകുന്നതിനിടെ കുഴിയിൽ വീണ് അംഗപരിമിതനായ വയോധികൻ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് മുചക്ര സ്കൂട്ടറിൽ പോകുകയായിരുന്ന അംഗപരിമിതനായ മൈക്കോ ലേഒൗട്ട് സ്വദേശിയായ കുർഷിദ് അഹമ്മദ് (75) റോഡിലെ കുഴിയിൽ വീണ് മരിച്ചത്.
മൈക്കോ ലേഒൗട്ടിലെ മസ്ജിദിലെ ജീവനക്കാരനാണ് കുർഷിദ്. കാലിന് അംഗപരിമിതിയുള്ളവർക്കായി പ്രത്യേകം നിർമിച്ചിട്ടുള്ള മൂന്നു ചക്രങ്ങളുള്ള സ്കൂട്ടറിൽ പോകുന്നതിനിടെയാണ് കുർഷിദ് അപകടത്തിൽപ്പെട്ടത്. രാത്രി 9.45ഒാടെ വിശ്വേശ്വരയ്യ ലേഒൗട്ട് നാലാം ബ്ലോക്കിലെ മനഗനഹള്ളിക്ക് സമീപം എത്തിയപ്പോഴാണ് അപകടമുണ്ടായത്. മഴ പെയ്ത് റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞിരുന്നു. മഴവെള്ളം നിറഞ്ഞതിനാൽ കുഴിയുടെ ആഴം വ്യക്തമായിരുന്നില്ല. കുഴിയിലേക്ക് സ്കൂട്ടറിെൻറ മുൻചക്രം താഴ്ന്നുപോയതോടെ ബാലൻസ് തെറ്റി കുർഷിദ് റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടറും മറിഞ്ഞുവീണു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുർഷിദിെൻറ ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പ് സാനിറ്ററി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴി ശരിയായ രീതിയിൽ അടക്കാത്തതിനാലാണ് അപകടമുണ്ടായതെന്നാണ് അന്വേഷണത്തിൽ മനസിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മണ്ണുകൊണ്ടാണ് കുഴി അടച്ചിരുന്നത്. മഴയെതുടർന്ന് കുഴിയിലെ മണ്ണ് ഒഴുകിപോവുകയായിരുന്നു. മണ്ണ് ഒഴുകി പോയി കുഴിയ വലിയ ഗർത്തമായി മാറുകയായിരുന്നു. മഴ വെള്ളം നിറഞ്ഞതിനാൽ വാഹനയാത്രികർക്ക് ഇത് തിരിച്ചറിയനാകില്ല. സംഭവത്തിൽ കാമാക്ഷി പാളയ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

