മൂന്ന് കടുവാക്കുട്ടികൾ ചത്തനിലയിൽ
text_fieldsബംഗളൂരു: കർണാടകയിൽ ബംഗളൂരുവിനടുത്ത് ബന്നാർഗട്ട ബയോളജിക്കൽ പാർക്കിൽ മൂന്ന് കടുവാക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തി. ഇവരുടെ മാതാവ് ഉപേക്ഷിച്ചനിലയിലായിരുന്നു കുട്ടിക്കടുവകൾ. ജൂലൈ ഏഴിനാണ് ഹിമ എന്ന കടുവ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയത്. എന്നാൽ അമ്മക്കടുവ കുട്ടികൾക്ക് വേണ്ട പരിചരണം നൽകിയില്ല. കാട്ടിൽവെച്ച് കുട്ടികൾക്ക് മുറിവേൽക്കുകയും തുടർന്ന് ചത്തുപോവുകയുമായിരുന്നു.
എന്നാൽ ബയോളജിക്കൽ പാർക്കിലെ ജീവനക്കാർ കുടവാക്കുട്ടികൾക്ക് പരിക്കേറ്റത് മനസിലാക്കി ഇവക്ക് ചികിൽസ നൽകാനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്റൻസീവ് കെയർ യൂനിറ്റിൽ ഇവക്ക് പരമാവധി പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജനനത്തിന് പിറ്റേന്ന് ആൺ കടുവക്കുട്ടിയും ഒൻപതാം തീയതി മറ്റ് രണ്ട് കുട്ടികളും ചത്തു. ഇവയിൽ ഒന്ന് ആണും മറ്റുള്ളവ പെണ്ണും ആയിരുന്നു.
വെറ്ററിനറി സംഘം പോസ്റ്റ്മോർട്ടം നടത്തി. ഇതിലൂടെ മനസിലായത് ഒന്നിന് കഴുത്തിൽ മുറിവേറ്റതായാണ്. മറ്റൊന്നിന് തള്ളയുടെ കടിയേറ്റ് തലച്ചോറിന് പരിക്കുപറ്റി. മെനിഞ്ജൽ ഹെമറ്റോമയായിരുന്നു ജീവഹാനിക്ക് കാരണാമായത്.
സാധാരണഗതിയിൽ അമ്മക്കടുവകൾ കുട്ടികൾക്ക് വലിയ പരിചരണം നൽകാറില്ല. ഇത്തരം സന്ദർഭങ്ങളിൽ വനംവകുപ്പാണ് ഇവക്ക് പരിചരണം കൊടുക്കാറുള്ളത്. കടുവകളെ സി.സി ടി.വി കാമറകളിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കാറുണ്ട്. ഇങ്ങനെയാണ് ഇവയെക്കുറിച്ച് വിവരം ലഭിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

