Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു
text_fieldsbookmark_border
ഹന്ദ്വാര: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സൈന്യം നടത്തിയ റെയ്ഡിൽ മൂന്നു തീവ്രവാദികളെ വധിച്ചു. തീവ്രവാദികളും സൈന്യം തമ്മിലുള്ള ഏറ്റമുട്ടലിനിടെ വെടിയേറ്റ് ഒരു സിവിലിയൻ സ്ത്രീയും മരിച്ചിട്ടുണ്ട്. ഹന്ദ്വാരയിലെ യുനിസൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ച അർധരാത്രിയിലാണ് സംയുക്തസേന പരിശോധന ആരംഭിച്ചത്.
തീവ്രവാദികൾ ഒളിച്ചിരുന്ന വീട്ടിൽ അകപ്പെട്ട സ്ത്രീയാണ് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മരിച്ചത്. കൂടാതെ, രോഗിയായ ഒരു സ്ത്രീയെയും മറ്റ് ഏഴു പേരെയും വീട്ടിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തി. പ്രദേശത്ത് സംയുക്തസേന നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്.
ജമ്മു കശ്മീർ പൊലീസ്, രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവയാണ് സംയുക്ത പരിശോധനയിൽ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
