Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സൈന്യം വധിച്ചു
text_fieldsbookmark_border
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ സൈന്യം വധിച്ചു. അനന്ത്നാഗിലെ ഖുൽചോഹർ മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന സന്ദേശത്തെ തുടർന്നാണ് പ്രദേശം വളഞ്ഞ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. എ.കെ 47 റൈഫിളും രണ്ട് പിസ്റ്റലും കണ്ടെടുത്തു.
ജൂൺ 26ന് ജമ്മു കശ്മീരിലെ ത്രാലിൽ മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

