Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ...

ഡൽഹിയിൽ നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം തകർന്നു; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
ഡൽഹിയിൽ നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം തകർന്നു; ഒരാൾക്ക്​ പരിക്ക്​
cancel


ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നു വീണ്​ ഒരാൾക്ക്​ പരിക്കേറ്റു. ​തിങ്കളാഴ്​ച പുലർച്ചെ സിതാറാം ബസാറിന്​ സമീപത്തുള്ള ചൗരി ബസാറിലാണ്​ അപകടം നടന്നത്​.

കെട്ടിടത്തിനുള്ളിൽ നിർമാണ ജോലിക്കാർ അകപെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന്​ ഡൽഹി ഫയർ സർവീസിൽ നിന്നുള്ള അഞ്ച്​ യൂനിറ്റ്​ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവം നടക്കു​​േമ്പാൾ മൂന്നു തൊഴിലാളികൾ കെട്ടിടത്തിനകത്തുണ്ടായിരുന്നു. അവർ രക്ഷപ്പെട്ടതായാണ്​ വിവരം. കെട്ടിടാവശിഷ്​ടങ്ങൾ വീണ്​ പരിക്കേറ്റ സമീപവാസിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​

അനധികൃതമായാണ്​ കെട്ടിടം നിർമിച്ചതെന്ന്​ ചുണ്ടിക്കാട്ടി മുനിസിപ്പൽ അധികൃതർ കെട്ടിടമുടമക്ക്​ നോട്ടീസ്​ നൽകി. ​

Show Full Article
TAGS:Central Delhi building collapse Delhi fire service 
Next Story