Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ഞ്ഞു​വീ​ഴ്ചയിൽ...

മ​ഞ്ഞു​വീ​ഴ്ചയിൽ ക​ശ്​​മീ​ർ ഒ​റ്റ​പ്പെ​ട്ടു; അ​ഞ്ച്​ സൈ​നി​ക​രെ കാ​ണാ​താ​യി

text_fields
bookmark_border
avalanche
cancel


ശ്രീ​ന​ഗ​ര്‍: ജ​മ്മു-​ക​ശ്മീ​രി​ൽ ക​ന​ത്ത ഹി​മ​പാ​ത​ത്തെ​തു​ട​ര്‍ന്ന് അ​ഞ്ച്​ സൈ​നി​ക​രെ കാ​ണാ​താ​യി. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വം. തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ശ്​​മീ​ർ​താ​ഴ്​​വ​ര പൂ​ർ​ണ​മാ​യും  ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. കു​പ്​​വാ​ര ജി​ല്ല​യി​ൽ നൗ​ഗാം ​മേ​ഖ​ല​യി​ൽ ര​ണ്ട്​ സൈ​നി​ക​രാ​ണ്​ മ​ഞ്ഞു​വീ​ഴ്​​ച​യി​ൽ പെ​ട്ട​ത്. ബ​ന്ദി​പോ​റ ജി​ല്ല​യി​ലെ ഗു​ര​സ്​ ക​ൻ​സാ​ൻ​വാ​ൽ സ​ബ്​ സെ​ക്​​ട​റി​ലെ  സൈ​നി​ക പോ​സ്​​റ്റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന്​ സൈ​നി​ക​രും മ​ഞ്ഞി​ന​ടി​യി​ലാ​യ​താ​യി ​ൈസ​നി​ക​വ​ക്​​താ​വ്​ കേ​ണ​ൽ രാ​ജേ​ഷ്​ കാ​ലി​യ പ​റ​ഞ്ഞു. 
 

ക​ഴി​ഞ്ഞ​ദി​വ​സം ഗു​ര​സ്​ മേ​ഖ​ല​യി​ലെ തു​ലൈ​യി​ൽ നി​ന്ന്​ കാ​ണാ​താ​യ ആ​ർ​മി ​േപാ​ർ​ട്ട​റെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​മൂ​ലം റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യ​ത്​ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സ്സ​വു​മാ​വു​ന്നു​ണ്ട്.  
തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ആ​രം​ഭി​ച്ച  മ​ഞ്ഞു​വീ​ഴ്ച ചൊ​വ്വാ​ഴ്​​ച വൈ​കി​യും തു​ട​രു​ക​യാ​ണ്. ​മ​ഞ്ഞു​വീ​ഴ്​​ച​യും മ​ഴ​യും കാ​ര​ണം ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള സ​ർ​വി​സു​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ജ​മ്മു-​ക​ശ്​​മീ​രി​ലെ ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്​​ഥ വ്യാ​ഴാ​ഴ്​​ച വ​രെ തു​ട​രു​മെ​ന്ന്​ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ശ്​​മീ​രി​നെ രാ​ജ്യ​ത്തെ മ​റ്റു​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 300 കി. ​മീ.​ഹൈ​വേ മ​ഞ്ഞു​വീ​ഴ്​​ച​യെ​തു​ട​ർ​ന്ന്​ അ​ട​ച്ചി​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirsoldierAvalanchemalayalam newsGurez sector
News Summary - Three soldiers missing after avalanche in Jammu and Kashmir’s Gurez sector- India news
Next Story