Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുണാചലിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു

text_fields
bookmark_border
അരുണാചലിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു
cancel

ഇറ്റാനഗർ (അരുണാചൽ പ്രദേശ്): അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ടാപി ഗ്രാമത്തിന് സമീപം ട്രാൻസ് അരുണാചൽ ഹൈവേയിലാണ് അപകടമുണ്ടായത്.

ഹവിൽദാർ നഖത് സിങ്, നായിക് മുകേഷ് കുമാർ, ഗ്രനേഡിയർ ആശിഷ് കുമാർ എന്നിവരാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ജില്ലാ ആസ്ഥാനമായ അപ്പർ സുബൻസിരി പട്ടണമായ ഡാപോരിജോയിൽ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹമാണ് അപകടത്തിൽ പെട്ടത്.

‘അപ്പർ സുബൻസിരി ജില്ലയിലെ താപിക്കടുത്തുണ്ടായ ദാരുണമായ അപകടത്തിൽ ഹവിൽദാർ നഖത് സിംഗ്, നായിക് മുകേഷ് കുമാർ, ഗ്രനേഡിയർ ആശിഷ് കുമാർ എന്നീ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ വളരെ വേദനിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനവും പരമോന്നത ത്യാഗവും ഏറ്റവും ഉയർന്ന ആദരവോടെ സ്മരിക്കപ്പെടുമെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three soldiers killed in Arunachal when truck falls into gorge
Next Story