Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ ഏക്​ത...

പഞ്ചാബ്​ ഏക്​ത പാർട്ടിയും മൂന്ന്​ എം.എൽ.എമാരും കോൺഗ്രസിൽ ലയിച്ചു

text_fields
bookmark_border
പഞ്ചാബ്​ ഏക്​ത പാർട്ടിയും മൂന്ന്​ എം.എൽ.എമാരും കോൺഗ്രസിൽ ലയിച്ചു
cancel

ന്യൂഡൽഹി: പഞ്ചാബ്​ ഏക്​ത പാർട്ടിയും മൂന്ന്​ എം.എൽ.എമാരും കോൺഗ്രസിൽ ലയിച്ചു. ന്യൂഡൽഹിയിലെത്തി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ്​ നേതാക്കൾ ഒൗദ്യോഗികമായി നിലപാട്​ വ്യക്തമാക്കിയത്​. മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഹരീഷ്​ റാവത്തും കൂടിക്കാഴ്ചയിൽ സന്നിഹിതനായി.

സുഖ്​പാൽ സിങ്​ ഖൈറ, ജഗ്​ദേവ്​ സിങ്​, പിർമൽ സിങ്​ എന്നീ എം.എൽ.എമാരാണ്​ ഡൽഹിയിലെത്തിയത്​. ആം ആദ്​മി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ സുഖ്​പാൽ സിങ്​ 2019ൽ പാർട്ടി വിട്ട്​ പഞ്ചാബ്​ ഏകതാ പാർട്ടി രൂപീകരിക്കുകയായിരുന്നു. അടുത്തവർഷം ആദ്യം പഞ്ചാബിൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ പരമാവധി ശക്തി സംഭരിക്കാനാണ്​ കോൺഗ്രസ്​ ​നീക്കം. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുതിർന്ന നേതാവ്​ നവജ്യോത്​ സിധുവും പരസ്​പരം പോരടിച്ചത്​ കോൺഗ്രസിന്​ തലവേദന സൃഷ്​ടിച്ചിരുന്നു. ഇതിനെത്തുടർന്ന്​​് പ്രശ്​ന പരിഹാരത്തിനായി കോൺഗ്രസ്​ ഹൈക്കമാൻഡ്​ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressPunjab Ekta PartyRahul Gandhi
News Summary - Three Punjab Ekta Party MLAs joints congress
Next Story