പശു ഇറച്ചി കൈവശംവെച്ച മൂന്നു പേരെ ജനക്കൂട്ടം മർദിച്ചു
text_fieldsഭോജ്പൂർ: ബീഫിെൻറ പേരിൽ ബിഹാറിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. പശുവിറച്ചിയാണ് എന്ന് ആരോപിച്ച് ട്രക്കിലുണ്ടായിരുന്ന മൂന്നുപേരെയാണ് ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകൾ മർദിച്ചത്. ഭോജ്പൂർ ജില്ലയിൽ റാനിസാഗർ ഭാഗത്ത് ദേശീയപാത 84 ലാണ് അക്രമം അരങ്ങേറിയത്.
എന്നാൽ, പോത്തിറച്ചിയാണ് കൊണ്ടുപോയിരുന്നതെന്ന് ട്രക്ക് ഡ്രൈവർ പറഞ്ഞു. ദേശീയപാതയിൽ ട്രക്ക് തടഞ്ഞ ആൾക്കൂട്ടം ഡ്രൈവറടക്കം അതിലുണ്ടായിരുന്ന മൂന്നുപേരെ മർദിച്ച ശേഷം വാഹനത്തിന് തീയിടാൻ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ പൊലീസ് രംഗം ശാന്തമാക്കി. തുടർന്ന് ആക്രമികൾ ഇറച്ചി കടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു.
വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അേന്വഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദയ ശങ്കർ പറഞ്ഞു.
