Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right30 ലക്ഷം രൂപയുടെ...

30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിൽ

text_fields
bookmark_border
30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിൽ
cancel

ബംഗളൂരു: മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിലായി. രണ്ട് നൈജീരിയൻ പൗരന്മാരും മലയാളിയായ ഒരാളുമാണ് അറസ്​റ്റിലായത്.

ഇവരിൽനിന്ന് 30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി ജോയൻറ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ ആൻറി നാർകോട്ടിക്സ് വിങ്ങാണ് മൂന്ന് പേരെയും അറസ്​റ്റ്​ ചെയ്തത്. എൻ.ഡി.പി.എസ് നിയമപ്രകാരം മൂന്നു പേർക്കെതിരെയും കൊടിഗെഹള്ളി പൊലീസ് സ്​റ്റേഷനിലാണ് കേസ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs news
News Summary - Three persons, including a Malayalee, were arrested with drugs worth Rs 30 lakh
Next Story