Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുർഗാപൂജക്കിടെ തിക്കിലും തിരക്കിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

text_fields
bookmark_border
ദുർഗാപൂജക്കിടെ തിക്കിലും തിരക്കിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
cancel

പട്ന: ഗോപാൽഗഞ്ച് ജില്ലയിലെ ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലുംപ്പെട്ട് അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാജാദൾ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം.

പ്രസാദം വാങ്ങാൻ വരിനിൽക്കുമ്പോൾ കുട്ടി നിലത്തേക്ക് വീഴുകയായിരുന്നു. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽനിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു സ്ത്രീകളും തിരക്കിൽപെട്ട് ഞെരിഞ്ഞമർന്നു. ശ്വാസം മുട്ടിയ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.

നിയന്ത്രണാതീതമായ ആൾക്കൂട്ടമാണ് അപകടത്തിന് കാരണം. വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് 13 സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികൃതർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people, including a toddler, died in a stampede during Durga Puja
Next Story