Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13കാരിയുടെ വായിൽ കത്തുന്ന മരക്കഷ്ണം കുത്തിയിറക്കി; ആശ്രമ മേധാവിയടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
13കാരിയുടെ വായിൽ കത്തുന്ന മരക്കഷ്ണം കുത്തിയിറക്കി; ആശ്രമ മേധാവിയടക്കം മൂന്നുപേർ അറസ്റ്റിൽ
cancel

മഹാസമുന്ദ് (ഛത്തിസ്ഗഢ്): 13കാരിയെ ക്രൂരമായി മർദിച്ച് കത്തുന്ന മരക്കഷ്ണം വായിൽ കുത്തിയിറക്കി ക്രൂരത. ഛത്തിസ്ഗഢിലെ മഹാസമുന്ദ് ജില്ലയിലെ പതേരപാലി ഗ്രാമത്തിലെ ജയ് ഗുരുദേവ് മാനസ് ആശ്രമത്തിലാണ് സംഭവം.

ഫെബ്രുവരി 24നാണ് ക്രൂരത നടന്നത്. ഫെബ്രുവരി 28ന് പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ആശ്രമമേധാവിയടക്കം മൂന്നുപേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യത്തിന് മന്ത്രവാദ ചികിത്സക്ക് കൊണ്ടുവന്നതായിരുന്നു പെൺകുട്ടിയെ. പ്രതികളായ മൂന്നുപേരും വ്യാഴാഴ്ച അറസ്റ്റിലായതായി സബ് ഡിവിഷനൽ പൊലീസ് ​ഓഫിസർ അജയ് ത്രിപാഠി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three people arrested for inserting burning wood in girl’s mouth
Next Story