Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിർത്തിയിൽ മൂന്ന് പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു; 36 കിലോ ഹെറോയിൻ പിടികൂടി
text_fieldsbookmark_border
ജമ്മു: ജമ്മു-കശ്മീരിലെ സാംബ മേഖലയിൽ മൂന്ന് പാകിസ്താൻ നുഴഞ്ഞുകയറ്റക്കാർ അതിർത്തി രക്ഷാ സേനയുടെ (ബി.എസ്.എഫ്) വെടിയേറ്റു മരിച്ചു.അന്താരാഷ്ട്ര അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇവരിൽനിന്ന് കോടികൾ വിലമതിക്കുന്ന 36 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ബി.എസ്.എഫ് ജമ്മു മേഖല ഐ.ജി ഡി.കെ. ബൂറ പറഞ്ഞു.
ശനിയാഴ്ച പുലർച്ച രണ്ടരയോടെ ഇരുട്ടും കനത്ത മൂടൽമഞ്ഞും മറയാക്കി നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ ഫലപ്രദമായി സേന നേരിട്ടതായും ഈ വർഷം നാലാമത്തെ മയക്കുമരുന്ന് കടത്ത് ശ്രമമാണ് ബി.എസ്.എഫ് നിർവീര്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

