Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമരാവതിയിൽ എന്‍.ഐ.സി.യുവിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
അമരാവതിയിൽ എന്‍.ഐ.സി.യുവിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
cancel

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. വനിതാ ജില്ലാ ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടയാണ് അപകടം. ആശുപത്രിയുടെ മൂന്നാം നിലയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ യൂനിറ്റിൽ (എന്‍.ഐ.സി.യു) ആണ് തീപിടിത്തമുണ്ടായത്. വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നും റിപ്പോർട്ടുണ്ട്.

അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാർഡിലുണ്ടായിരുന്ന നിരവധി ശിശുക്കളെ ആശുപത്രി ജീവനക്കാരുടെ സമയോജിത ഇടപെടലിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. ആറ് നവജാത ശിശുക്കളെ തുടർചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 39 നവജാതശിശുക്കളാണ് എന്‍.ഐ.സി.യുവിലുണ്ടായിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three newborns die in fire at Amravati District Women's Hospital
Next Story