Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭയിൽ മൂന്ന്...

രാജ്യസഭയിൽ മൂന്ന് എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
new mps
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​​ൽ മൂ​ന്ന് പു​തി​യ എം.​പി​മാ​ർ ചെ​യ​ർ​മാ​ൻ ജ​ഗ​ദീ​പ് ധ​ൻ​ക​ർ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട സ​ത്‌​നം സി​ങ് സ​ന്ധു​വും ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ ന​രേ​ൻ ദാ​സ് ഗു​പ്ത​യും സ്വാ​തി മ​ലി​വാ​ളു​മാ​ണ് പു​തി​യ അം​ഗ​ങ്ങ​ൾ. ന​രേ​ൻ ദാ​സ് ഗു​പ്ത​യും സ്വാ​തി മ​ലി​വാ​ളും ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലെ ആ​ദ്യ സ​ത്യ​പ്ര​തി​ജ്ഞ കൂ​ടി​യാ​യി സ​ത്‌​നം സി​ങ് സ​ന്ധു​വി​ന്റേ​ത്. സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത ചി​ല വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വാ​തി മ​ലി​വാ​ളി​ന് ര​ണ്ടു​ത​വ​ണ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ടി​വ​ന്നു. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സു​ശീ​ൽ കു​മാ​ർ ഗു​പ്ത​ക്ക് പ​ക​ര​മാ​ണ് മ​ലി​വാ​ളി​നെ ആ​പ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​ത്. ന​രേ​ൻ ദാ​സ് ഗു​പ്ത തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ​രാ​ജ്യ​സ​ഭ എം.​പി​യാ​കു​ന്ന​ത്. ഇ​വ​രു​ൾ​പ്പെ​ടെ ആ​പ്പി​ന് ആ​കെ 10 രാ​ജ്യ​സ​ഭ എം.​പി​മാ​രു​ണ്ട്. ച​ണ്ഡി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക ചാ​ൻ​സ​ല​റാ​ണ് പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നാ​യ സ​ത്നം സി​ങ് സ​ന്ധു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabha
News Summary - Three new members take oath in Rajya Sabha
Next Story