Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികമഗളൂരുവിൽ മൂന്ന് നക്സൈലറ്റുകൾ കീഴടങ്ങി
text_fieldsbookmark_border
ബംഗളൂരു: ചികമഗളൂരുവിൽ മൂന്ന് നക്സലൈറ്റുകൾ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. ഗദക് സ്വദേശി ചിന്നമ്മ, മുദിഗരെ സ്വദേശി കന്യാകുമാരി, റായ്ച്ചൂർ സ്വദേശി ശിവു എന്നിവരാണ് ഡെപ്യൂട്ടി കമീഷണർ ജി. സത്യവതി മുമ്പാകെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം കീഴടങ്ങിയത്. 15 വർഷമായി കലാസയിലും ചികമഗളൂരുവിലും അയൽ ജില്ലകളിലുമായി നക്സൽ പ്രവർത്തനം നടത്തിയിരുന്ന ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. കീഴടങ്ങുന്ന നക്സലൈറ്റുകൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ മൂന്നുപേരെയും ഉൾപെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് ശിപാർശ നൽകുമെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
