രാജ്യസഭയിൽ മൂന്ന് എം.പിമാരെ കൂടി പുറത്താക്കി
text_fieldsഅവശ്യ വസ്തുക്കളുടെ നികുതി വർധനവിനും പാർട്ടി എം.പിമാരുടെ സസ്പെൻഷനും എതിരെ കോൺഗ്രസ് എം.പിമാർ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി: പ്ലക്കാർഡുമായി മുദ്രാവാക്യം വിളിച്ച മൂന്നു പ്രതിപക്ഷാംഗങ്ങളെ കൂടി രാജ്യസഭയിൽനിന്ന് ഈയാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. ആം ആദ്മി പാർട്ടി എം.പിമാരായ സുശീൽകുമാർ ഗുപ്ത, അന്ദീപ് കുമാർ പഥക്, സ്വതന്ത്ര എം.പി അജിത് കുമാർ ഭുയ്യാൻ എന്നിവരെയാണ് വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്. ഇതോടെ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ഇരുസഭകളിലുമായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 27 ആയി.
രാജ്യസഭയിൽ മാത്രം 24 ആയി. അതേസമയം സസ്പെൻഷൻ ഭീഷണിക്ക് വഴങ്ങാതെ പ്രതിപക്ഷ എം.പിമാർ പ്ലക്കാർഡുകളേന്തി നടുത്തളത്തിലിറങ്ങി സമരം തുടർന്നു. കേന്ദ്ര പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരനാണ് മൂന്നുപേരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് ഭരണപക്ഷം ശബ്ദവോട്ടോടെ പ്രമേയം പാസാക്കി.
സസ്പെൻഷൻ പ്രമേയം വോട്ടിനിട്ട് എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങാതെ വോട്ടിനിടാനാവില്ലെന്ന് പറഞ്ഞ് ഉപാധ്യക്ഷൻ ഹരിവൻഷ് അനുമതി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

