Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന് റഫാൽ...

മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ബുധനാഴ്ച ഇന്ത്യൻ മണ്ണിലേക്ക്

text_fields
bookmark_border
മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ബുധനാഴ്ച ഇന്ത്യൻ മണ്ണിലേക്ക്
cancel

ന്യൂഡൽഹി: ചൈനയുടെ ഭീഷണിക്കിടെ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഫ്രഞ്ച്​ നിർമിത മൂന്ന്​ റഫാൽ ജെറ്റ്​ വിമാനങ്ങൾ കൂടി ബുധനാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന റഫാൽ രാത്രിയോടെ ഇന്ത്യയിൽ ഇറങ്ങുമെന്ന് ദേശീയ വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

നിലവിൽ 10 വിമാനങ്ങളാണ്​ ഇന്ത്യക്ക്​ നൽകിയിരിക്കുന്നത്​. അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തി. സെപ്റ്റംബർ 10ന് നടന്ന ചടങ്ങിൽ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണുള്ളത്.

ഫ്രഞ്ച്​ വിമാന നിർമാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട്​ ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ. 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക്​ വായുവിൽ നിന്ന്​ വായുവിലേക്ക്​ തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്​കൾപ്​ ക്രൂസ്​ മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ​. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്​. ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്​, സ്​പെയിൻ, സ്വീഡൻ അടക്കം രാജ്യങ്ങൾ പൊതുവിൽ നേരിടുന്ന ഭീഷണി ചെറുക്കാൻ തയാറാക്കിയ മിസൈലാണ്​ മിറ്റിയോർ.

റഷ്യൻ സുഖോയ്​ വിമാനങ്ങൾ ഇറക്കുമതി ചെയ്​ത്​ 23 വർഷങ്ങൾക്ക്​ ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള​ റഫാൽ. 59,000 കോടി രൂപയുടെ കരാറിൽ 36 വിമാനങ്ങളാണ്​ ഫ്രാൻസിൽ നിന്ന്​ ഇന്ത്യ വാങ്ങുന്നത്​. കരാറിലേർപ്പെ​ട്ട്​ നാലു വർഷം കഴിഞ്ഞാണ് വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Air ForceRafaleRafale Fighter Jet
Next Story