സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: മൂന്ന് പേർ കൂടി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി അന്വേഷണസംഘം അറസ്റ്റുചെയ്തു. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ പ്രവർത്തിക്കുന്ന ഡി.എ.വി സ്കൂൾ സൂപ്രണ്ട് രാകേഷ്, ക്ലർക്ക് അമിത്, പ്യൂൺ അശോക് എന്നിവരെയാണ് ശനിയാഴ്ച രാവിലെ കേസ് അന്വേഷിക്കുന്ന ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റുെചയ്തത്. 12ാം ക്ലാസ് ഇകണോമിക്സ് ചോദ്യപേപ്പർ ചോർത്തലുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ഡെപ്യൂട്ടി കമീഷണർ രാം ഗോപാൽ നായിക് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവെര ഡൽഹിയിലെത്തിച്ചു.
മാർച്ച് 26ന് നടന്ന 12ാം ക്ലാസ് ഇക്കണോമിക്സ്, പത്താം ക്ലാസ് കണക്ക് പരീക്ഷകളുടെ ചോദ്യക്കടലാസുകളാണ് ചോർന്നത്. ചോദ്യങ്ങൾ വിദ്യാർഥിയെ കൊണ്ട് വെള്ളക്കടലാസിലേക്ക് പകർത്തുകയും ക്ലർക്ക് ഇത് വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു. 20ഒാളം വാട്സ്ആപ് ഗ്രൂപ്പൂകളിലാണ് ചോദ്യങ്ങൾ പ്രചരിപ്പിച്ചത്. സൂപ്രണ്ടിന്നും പ്യൂണിനും ചോദ്യം ചോർത്തൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇക്കണോമിക്സ് ചോദ്യചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു. കോൺവെൻറ് സ്കൂൾ അധ്യാപകരായ ഋഷഭ്, രോഹിത്, സ്വകാര്യ ട്യൂഷൻ സെൻറർ ഉടമ തൗക്വീർ എന്നിവരാണ് അറസ്റ്റിലായത്. 10ാം ക്ലാസിലെ കണക്കുപരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എ.ബി.വി.പി നേതാവടക്കം മൂന്നുപേരെ ഝാർഖണ്ഡിലും അറസ്റ്റുചെയ്തിട്ടുണ്ട്. പരീക്ഷനടത്തിപ്പിൽ ജാഗ്രതക്കുറവുണ്ടായതിെൻറ പേരിൽ സി.ബി.എസ്.ഇ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
