Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രാക്​ടർ റാലി​ക്കിടെയുണ്ടായ അതിക്രമം; മൂന്നുപേർ കൂടി അറസ്റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightട്രാക്​ടർ...

ട്രാക്​ടർ റാലി​ക്കിടെയുണ്ടായ അതിക്രമം; മൂന്നുപേർ കൂടി അറസ്റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിൽ കർഷകരുടെ ട്രാക്​ടർ റാലിക്കിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി അറസ്റ്റിൽ. ഡൽഹിയിലെ ബുരാരിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​.

ഡൽഹി ഹരിനഗർ സ്വദേശികളായ സുഖ്​മീത്​ സിങ്​, ഗുർദീപ്​ സിങ്​, ലിബസ്​പുർ സ്വദേശിയായ ഹർവിന്ദ്​ സിങ്​ എന്നിവരാണ്​ അറസ്റ്റിലായതെന്ന്​ ​െപാലീസ്​ അറിയിച്ചു.

ബുരാരിയിലെ അതിക്രമവുമായി ബന്ധപ്പെട്ട്​ നേരത്തേ എട്ടുപേർ അറസ്റ്റിലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്​. ഇവരുടെ മൊബൈൽ ഫോണുകളും മോ​ട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.

ജനുവരി 26ന്​ കർഷകരുടെ ട്രാക്​ടർ റാലിക്കിടെ വ്യാപക അതിക്രമം അരങ്ങേറിയിരുന്നു. സമരത്തിലേക്ക്​ നുഴഞ്ഞുകയറിയ ആർ.എസ്​.എസ്​ ഗുണ്ടകളാണ്​ അതിക്രമം നടത്തിയതെന്ന്​ കർഷകർ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Tractor RallyRepublic Day Violence
News Summary - Three more held in connection with Republic Day violence at Burari
Next Story