Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേ​സ്ബു​ക്ക്...

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പേ​രി​ൽ കൊ​ല: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പേ​രി​ൽ കൊ​ല: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
cancel

അ​ഹ്മ​ദാ​ബാ​ദ്: ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പേ​രി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച കി​ഷ​ൻ ഭ​ർ​വാ​ദ് (ബൊ​ലി​യ) എ​ന്ന​യാ​ൾ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗു​ജ​റാ​ത്ത് ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡ് (എ.​ടി.​എ​സ്) മൂ​ന്നു​പേ​രെ കൂ​ടി അ​റ​സ്റ്റു ചെ​യ്തു. പ്ര​ധാ​ന പ്ര​തി​ക​ൾ​ക്കെ​തി​രെ യു.​എ.​പി.​എ ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ജ​നു​വ​രി 25നാ​ണ് ഷ​ബീ​ർ ചോ​പ്ദ, ഇം​തി​യാ​സ് പ​ത്താ​ൻ എ​ന്നി​വ​ർ അ​ഹ്മ​ദാ​ബാ​ദി​ലെ ധാ​ണ്ഡു​ക പ​ട്ട​ണ​ത്തി​ൽ ഭ​ർ​വാ​ദി​നെ വെ​ടി​വെ​ച്ച​ത്. ഇ​യാ​ളു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ത​ങ്ങ​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

ഇ​തു​വ​രെ കേ​സി​ൽ എ​ട്ടു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ മ​ത​പു​രോ​ഹി​ത​രാ​ണ്.

ഇ​വ​ർ നേ​ര​ത്തെ പോ​ർ​ബ​ന്ത​ർ സ്വ​ദേ​ശി സാ​ജ​ൻ ഒ​ഡേ​ദ​ര​യെ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പേ​രി​ൽ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ രാ​ജ്കോ​ട്ടി​ൽ നി​ന്നു​ള്ള തോ​ക്കു വി​ത​ര​ണ​ക്കാ​ര​ൻ റ​മീ​സ് സേ​ത​യും ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujaratfacebookarrest
News Summary - Three more arrested in murder over Facebook post
Next Story