ഉയർന്ന പി.എഫ് പെൻഷൻ: ശമ്പള വിവരം സമർപ്പിക്കാൻ മൂന്നുമാസം കൂടി
text_fieldsന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) തൊഴിലുടമകൾക്ക് മൂന്നുമാസം കൂടി സമയം അനുവദിച്ചു.
ഡിസംബർ 31 വരെയാണ് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ, സെപ്റ്റംബർ 30 വരെയാണ് സമയം നൽകിയിരുന്നത്. തൊഴിലുടമകളുടെ അഭ്യർഥന പരിഗണിച്ചാണ് സമയം നീട്ടുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഉയർന്ന പെൻഷനായി 17.49 ലക്ഷം അപേക്ഷകളാണ് ജൂലൈ 11 വരെ തൊഴിലാളികളിൽനിന്നും പെൻഷൻകാരിൽനിന്നും ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

