കശ്മീരിൽ മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: കശ്മീരിൽ തിങ്കളാഴ്ച രണ്ടിടങ്ങളിലായുള്ള ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സുരക്ഷസേന വധിച്ചു. ഇതോടെ 24 മണിക്കൂറിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം ഏഴായി. കുപ്വാര ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ തുടരുന്ന ഏറ്റുമുട്ടലിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ പേര് ഷൗക്കത്ത് എന്നാണെന്ന് പൊലീസ് പറഞ്ഞു.
പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റൊരു തീവ്രവാദി കൊല്ലപ്പെട്ടത്. പുൽവാമയിലെ ചാത്പോറ മേഖലയിൽ സുരക്ഷസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കുപ്വാര ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.