ഒാഫീസ് ജീവനക്കാരിയെ ഉടമയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു, വിഡിയോ പകർത്തി; കൊടും ക്രൂരത പുറംലോകമറിഞ്ഞതിങ്ങനെ
text_fieldsഒാഫീസിലെ ശുചീകരണ തൊഴിലാളിയെ തൊഴിലുടമയും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ ഭാവ്നഗർ കുബാർവാഡിലാണ് സംഭവം.
40 വയസുകാരിയായ സ്ത്രീ പതിവുപോലെ ഒാഫിസിൽ ശുചീകരണത്തിന് വന്നതായിരുന്നു. ആ സമയം അവിടെ തൊഴിലുടമ കപിൽ ചുദാസാമയും സുഹൃത്തുക്കളായ രാഗേഷ് മക്വാന, ദിനേഷ് മക്വാന എന്നിവരും ഉണ്ടായിരുന്നു. യുവതി ഒാഫീസിനകത്ത് ശുചീകരണം നടത്തുേമ്പാൾ പുറത്തേക്കുള്ള വാതിൽ പെെട്ടന്ന് പൂട്ടുകയായിരുന്നത്രെ. മൂന്ന് പേരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അതിെൻറ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. കഴിഞ്ഞ എപ്രിൽ ഒന്നിനായിരുന്നു സംഭവം. ഒാഫീസിൽ നടന്ന കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വിഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭയന്ന യുവതി നടന്ന സംഭവങ്ങൾ ആരോടും പറഞ്ഞില്ല. എന്നാൽ, ആ ഒാഫീസിലെ ജോലി അവർ ഉപേക്ഷിച്ചു.
യുവതി ഒാഫീസ് ഉപേക്ഷിച്ചതോടെ അക്രമിസംഘം വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. മേയ് 14 ഒാടെയാണ് ബലാത്സംഗ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് യുവതി അറിയുന്നത്. തകർന്ന പോയ അവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഒാഫീസ് ഉടമയുടെ സുഹൃത്തുക്കളായ രണ്ട് പ്രതികളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒാഫീസ് ഉടമ കപിൽ ചുദാസമയെ പിടികൂടാനുണ്ട്.

