Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏറ്റുമുട്ടലിൽ പൊ​ലീ​സ്...

ഏറ്റുമുട്ടലിൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മൂ​ന്നു മാ​വോ​വാ​ദി​ക​ളും കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
Maoists
cancel
camera_alt

(പ്രതീകാത്മക ചിത്രം)

കാ​ങ്ക​ർ: ഛത്തി​സ്ഗ​ഢി​ലെ ര​ണ്ടു ജി​ല്ല​ക​ളി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മൂ​ന്നു മാ​വോ​വാ​ദി​ക​ളും കൊ​ല്ല​പ്പെ​ട്ടു. കാ​ങ്ക​ർ ജി​ല്ല​യി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മൂ​ന്നു മാ​വോ​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ജി​ല്ല റി​സ​ർ​വ് ഗാ​ർ​ഡി​ന്റെ​യും അ​തി​ർ​ത്തി​ര​ക്ഷാ​സേ​ന​യു​ടെ​യും സം​യു​ക്ത സം​ഘ​മാ​ണ് കോ​യാ​ലി​ബേ​ഡ പ്ര​ദേ​ശ​ത്തെ വ​ന​ത്തി​ൽ മാ​വോ​വാ​ദി വി​രു​ദ്ധ നീ​ക്കം ന​ട​ത്തി​യ​തെ​ന്ന് കാ​ങ്ക​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് ക​ല്യാ​ൺ എ​ല​സേ​ല പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ട് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ബീ​ജാ​പു​ർ ജി​ല്ല​യി​ൽ മാ​വോ​വാ​ദി​ക​ൾ സ്ഥാ​പി​ച്ച വി​ദൂ​ര നി​യ​ന്ത്രി​ത ഉ​പ​ക​ര​ണം (ഐ.​ഇ.​ഡി) പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് ഛത്തി​സ്ഗ​ഢ് സാ​യു​ധ​സേ​ന​യി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ കൊ​ല്ല​പ്പെ​ട്ട​ത്. 19ാം ബ​റ്റാ​ലി​യ​നി​ലെ റാം ​ആ​ശി​ഷ് യാ​ദ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മി​ർ​ച​ർ മി​ർ​ത്തൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബേ​ച്ച​പാ​ൽ പ​ടം​പാ​റ ഗ്രാ​മ​ത്തി​ന് സ​മീ​പം ഛത്തി​സ്ഗ​ഢ് സാ​യു​ധ​സേ​ന ന​ട​ത്തി​യ മാ​വോ​വാ​ദി വി​രു​ദ്ധ നീ​ക്ക​ത്തി​നി​ടെ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ​യാ​ണ് സം​ഭ​വം. റാം ​ആ​ശി​ഷ് യാ​ദ​വി​ന്റെ മൃ​ത​ദേ​ഹം മി​ർ​ത്തൂ​രി​ലേ​ക്കു മാ​റ്റി​യ​താ​യും പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistsencounter
News Summary - Three Maoists and a soldier killed in the encounter
Next Story