ബിഹാറിൽ വോട്ടർ പട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷം വോട്ട് അധികം പോൾ ചെയ്തു; ഈ വോട്ടുകൾ എവിടെനിന്ന് വന്നുവെന്ന് ദീപാങ്കർ ഭട്ടാചാര്യ
text_fieldsപട്ന: ബിഹാറിൽ എൻ.ഡി.എ വൻ മുന്നോറ്റം നടത്തുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷനെതിരെ അതീവ ഗൗരവേമേറിയ ചോദ്യവുമായി സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ. പട്ടികയിലുള്ളതിനേക്കാൾ മൂന്നു ലക്ഷത്തിലധികം പേർ വോട്ടു ചെയ്തതായി കമീഷന്റെ തന്നെ കണക്കുകൾ എടുത്തുദ്ദരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘എസ്.ഐ.ആറിന് ശേഷം ബിഹാറിൽ 7.42 കോടി വോട്ടർമാരുണ്ടായിരുന്നു. എന്നാൽ ഇ.സി.ഐ പറയുന്നത് 7,45,26,858 എന്നാണ്. പുനഃരവലോകനത്തിന് ശേഷം ഈ വർധനവ് എങ്ങനെ ഉണ്ടായി?’ എന്ന് ഭട്ടാചാര്യ സമൂഹ മാധ്യമമായ ‘എക്സി’ൽ ഉന്നയിച്ചു.
വോട്ടെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായ ശേഷം കമീഷൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതിൽ മൊത്തം വോട്ടർമാരുടെ എണ്ണം 7,45,26,858 ആണെന്ന് ആവർത്തിച്ചിട്ടുണ്ട്.
ഒന്നിലധികം സംസ്ഥാനങ്ങളിലായി നടത്തിയ എസ്.ഐ.ആർ നടപടിക്രമം ഇതിനകം തന്നെ വ്യാപകമായ വിമർശനത്തിന് കാരണമായിട്ടുണ്ട്. വോട്ടർ ഡാറ്റയിലെ പൊരുത്തക്കേടുകൾ, ഇല്ലാതാക്കലുകൾ, ക്രമക്കേടുകൾ എന്നിവ ആരോപിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
ബിഹാറിലെ ഇതിനകം ചൂടേറിയ തെരഞ്ഞെടുപ്പ് സീസണിലേക്ക് ഭട്ടാചാര്യ ഉന്നയിച്ച മൂർച്ചയേറിയ ചോദ്യം ഇപ്പോൾ ഒരു പുതിയ സൂക്ഷ്മപരിശോധനക്ക് വഴിവെച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ അമ്പരപ്പിക്കുന്ന പൊരുത്തക്കേട് വിശദീകരിക്കണമെന്ന് അദ്ദേഹം കമീഷനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

