Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; മൂന്ന് കുക്കി യുവാക്കൾ കൊല്ലപ്പെട്ടു

text_fields
bookmark_border
മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; മൂന്ന് കുക്കി യുവാക്കൾ കൊല്ലപ്പെട്ടു
cancel

ഇംഫാൽ: മണിപ്പൂരിലെ നോണി ജില്ലയിൽ അജ്ഞാത സായുധ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുക്കി യുവാക്കൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ നുങ്ബ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെക്രു നാഗ ഗ്രാമത്തിലായിരുന്നു സംഭവം. രാവിലെ പത്തോടെയാണ് വെടിവെപ്പുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബർ 29 മുതൽ പ്രദേശത്ത് നാഗ, കുക്കി വിഭാഗങ്ങളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന അജ്ഞാത സംഘങ്ങൾ തമ്മിൽ ഇടക്കിടെ വെടിവെപ്പുണ്ടായിരുന്നു.

കൊല്ലപ്പെട്ടവർ താങ്ലെൻസാങ് സിങ്‌സൺ, താങ്ഖോസെയ് ഹാവോകിപ്, ലാംമിൻസാങ് കിപ്ഗെൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മൂവരും ചുരാചന്ദ്പൂർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ളവരാണ്. സംഭവസ്ഥലത്തുനിന്ന് നാല് ഓട്ടോമാറ്റിക് റൈഫിളുകൾ, ഒരു സിംഗിൾ ബാരൽ തോക്ക്, ഡ്രോൺ, വെടിക്കോപ്പുകൾ, നാടൻ സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

കുക്കി വിഭാഗത്തിന്റെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ, കൊല്ലപ്പെട്ടവർ ഗ്രാമങ്ങളുടെ സുരക്ഷക്കായി പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരായിരുന്നുവെന്ന് ആരോപിച്ചു. ഇതിനിടെ, കുക്കി-സോ സായുധ സംഘങ്ങളുമായുള്ള എസ്.ഒ.ഒ കരാർ റദ്ദാക്കണമെന്നും പ്രാദേശിക ജനവിഭാഗങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മെയ്തെയ്, നാഗ സംഘടനകളുടെ നേതൃത്വത്തിൽ ഇംഫാലിൽ വൻ റാലി നടന്നു. തിദ്ദിം ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച മാർച്ച് ഇംഫാൽ വെസ്റ്റിലെ താങ്മെയ്ബന്ദ് അത്‌ലറ്റിക് യൂനിയൻ ഗ്രൗണ്ടിൽ സമാപിച്ചു. ലോക്ഭവൻ, മുഖ്യമന്ത്രിയുടെ ഓഫിസ്, ബി.ജെ.പി സംസ്ഥാന ഓഫിസ് എന്നിവക്ക് സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് നിയന്ത്രിച്ചു.

2023 മേയ് മൂന്നിന് ആരംഭിച്ച മെയ്തെയ്-കുക്കി സംഘർഷത്തിൽ ഇതുവരെ കുറഞ്ഞത് 306 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഫെബ്രുവരി മുതൽ ഏകദേശം 50 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three Kuki Youths Killed in Manipur
Next Story