Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഖ്നോവിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം
text_fieldsbookmark_border
Image courtesy: The Indian Express
ലഖ്നോ: യു.പിയിലെ ലഖ്നോവിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം. ആറ് പേർക്ക് പരിക്കേറ്റു. കോവിഡ് രോഗികൾക്കായി ഓക്സിജൻ സിലിണ്ടർ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെ.ടി ഓക്സിജൻ പ്ലാന്‍റിലാണ് അപകടം.
പരിക്കേറ്റവരെ റാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

