Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

മോ​ഷ്​​ടാ​ക്ക​ളെ​ന്ന്​ ആ​രോ​പി​ച്ച് കാർയാത്രക്കാരായ മൂന്നുപേരെ ആൾക്കൂട്ടം അടിച്ചുകൊന്നു

text_fields
bookmark_border

പ​​ൽ​​ഗ​​ഢ് (മ​​ഹാ​​രാ​​ഷ്​​​ട്ര): മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ലെ പ​​ൽ​​ഗ​​ഢ് ജി​​ല്ല​​യി​​ൽ മോ​​ഷ്​​​ടാ​ ​ക്ക​​ളെ​​ന്ന്​ ആ​​രോ​​പി​​ച്ച്​ കാ​​ർ​​യാ​​ത്ര​​ക്കാ​​രാ​​യ മൂ​​ന്നു​ പേ​​രെ ആ​​ൾ​​ക്കൂ​​ട്ടം അ​​ടി​​ച ്ചു​​കൊ​​ന്നു. മ​​രി​​ച്ച​​വ​​രെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടി​​ല്ല. വ്യാ​​ഴാ​​ഴ്​​​ച രാ​​ത്രി 10 ഒാ​​ടെ​​യ ാ​​ണ്​ സം​​ഭ​​വം. കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​രെ​​ന്ന്​ ക​​രു​​തു​​ന്ന നൂ​​റി​​ല​​ധി​​കം പേ​​രെ പി​​ടി​​കൂ​​ടി​​യി​​ട്ടു​​ണ്ടെ​​ന്ന്​ കാ​​സ പൊ​​ലീ​​സ്​ ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ ആ​​ന​​ന്ദ്​​​റാ​​വു ക​​ലെ പ​​റ​​ഞ്ഞു.

ധാ​​ബ​​ഡി-​​ഖ​​ൻ​​വേ​​ൽ റോ​​ഡി​​ലാ​​ണ്​ ക്രൂ​​ര​​ത ന​​ട​​ന്ന​​ത്. കൊ​​ല്ല​​പ്പെ​​ട്ട മൂ​​ന്ന്​ പേ​​രും മും​​ബൈ​​യി​​ൽ​​നി​​ന്ന്​ നാ​​സി​​കി​​ലേ​​ക്ക്​ വ​​രി​​ക​​യാ​​യി​​രു​​ന്നു. ഗ്രാ​​മീ​​ണ​​രാ​​യ ആ​​ൾ​​ക്കൂ​​ട്ടം കാ​​ർ ത​​ട​​ഞ്ഞു​​നി​​ർ​​ത്തി പി​​ടി​​ച്ചി​​റ​​ക്കി ക​​ല്ലും വ​​ടി​​യും ഉ​​പ​​യോ​​ഗി​​ച്ച്​ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​ണ്​ പൊ​​ലീ​​സ്​ സ്​​​ഥ​​ല​​ത്തെ​​ത്തു​​ന്ന​​ത്. അ​​പ്പോ​​ഴേ​​ക്കും മൂ​​ന്നു​​പേ​​രും മ​​രി​​ച്ചി​​രു​​ന്നു. പൊലീസും

വാഹനവും ആക്രമണത്തിനിരയായി. മൃ​​ത​​ദേ​​ഹം പോ​​സ്​​​റ്റ്​​​മോ​​ർ​​ട്ട​​ത്തി​​ന്​ അ​​യ​​ച്ച​​താ​​യി പൊ​​ലീ​​സ്​ അ​​റി​​യി​​ച്ചു. കൊ​​ല​​ക്കു​​റ്റം ചു​​മ​​ത്തി കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്.

ലോ​​ക്​ ഡൗ​​ണി​​നെ തു​​ട​​ർ​​ന്ന്​ നാ​​ട്ടി​​ലേ​​ക്ക്​ മ​​ട​​ങ്ങാ​​നാ​​കാ​​തെ കു​​ടു​​ങ്ങി​​യ അ​​ന്ത​​ർ സം​​സ്​​​ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​വ​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​മാ​​ണ്​ ആ​​ക്ര​​മ​​ണ​​ത്തി​​ന്​ ഇ​​ട​​യാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ രാ​​ത്രി​​ക​​ളി​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​ട്രോ​​ളി​​ങ്​ ന​​ട​​ത്തി​​യി​​രു​​ന്നു.

Show Full Article
TAGS:Mob Killing india news 
News Summary - three killed in palghar
Next Story